/indian-express-malayalam/media/media_files/2024/10/24/ow55W9FCOovZm9kyT6BR.jpg)
Source: Freepik
2024-25 അധ്യയന വർഷത്തെ ത്രിവത്സര, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേക്കുളള രണ്ടാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ രജിസ്റ്റർ/കൺഫെം ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. താത്കാലിക അലോട്ട്‌മെന്റിൽ പരാതിയുള്ള വിദ്യാർഥികൾ, 24ന് ഉച്ചയ്ക്ക് 2നകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ : 04712525300
അന്തിമ കാറ്റഗറി ലിസ്റ്റ്
ഇന്റഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പി.ജി മെഡിക്കൽ കോഴ്സ്: ഭിന്നശേഷിക്കാരുടെ ശാരീരിക പരിശോധന
സംസ്ഥാനത്തെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 24ന് രാവിലെ 10.30 ന് തിരുവനന്തപുരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യലയത്തിൽ മെഡിക്കൽ ബോർഡ് നടക്കും. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ പി.ജി. കോഴ്‌സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
താത്ക്കാലിക മോപ്-അപ്പ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ഓൺലൈൻ താത്ക്കാലിക മോപ്-അപ്പ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മോപ് അപ് അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന പ്രസ്തുത പരാതികൾ ഒക്ടോബർ 24, 2.00 PM നു മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് ഒക്ടോബർ 24 ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us