/indian-express-malayalam/media/media_files/2024/10/26/HQb30zC3MopI6B4ZGvmc.jpg)
Source: Freepik
ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് വിദ്യാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാ വിശദാംശങ്ങൾ, ഷോർട്ട്‌ലിസ്റ്റിങ് പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ federalbank.co.in ലെ corporate social responsibility പേജിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 18 ആണ്.
ബാങ്കിന്റെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി സ്ഥാപകനായ കെ.പി. ഹോർമിസിന്റെ സ്മരണാർഥമാണ് സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. എംബിബിഎസ്, ബിഇ/ബിടെക്, ബിഎസ്‌സി നഴ്സിങ്, എംബിഎ, ബിഎസ്‌സി അഗ്രികൾച്ചർ/ ബിഎസ്‌സി (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക.
സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ / ഓട്ടോണമസ് കോളേജുകളിൽ 2024-2025 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം. കാഴ്ച അല്ലെങ്കിൽ ശ്രവണ വൈകല്യമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
യോഗ്യരായ വിദ്യാർത്ഥികൾക്ക് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാം. അഡ്മിഷൻ കത്ത്, കോഴ്‌സ് ഫീസ് ഘടനകൾ, മാർക്ക് ഷീറ്റുകൾ, കുടുംബ വരുമാന സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ രേഖകൾ അപേക്ഷകർ സമർപ്പിക്കേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം ഒരു ലക്ഷംരൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കും. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലയളവിൽ ഒരു പിസി, ലാപ്‌ടോപ്പ് അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിവയ്‌ക്കുള്ള റീഇംബേഴ്‌സ്‌മെന്റിന് അർഹതയുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us