/indian-express-malayalam/media/media_files/uploads/2017/02/psc.jpg)
പിഎസ്‌സി വാർത്തകൾ
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 53 കാറ്റഗറികളിലാണ് പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഡിസംബർ 4 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ, ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫെയർ ഓഫീസർ, ആരോഗ്യവരുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ, നാഷണൽ എംപ്ലോയ്മെന്റ് സർവീസിൽ ഇൻസ്ട്രക്ടർ, കെടിഡിസിയിൽ സ്റ്റോർ കീപ്പർ, കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ്, കേരള സിറാമിക്സിൽ ഫോർമാൻ, ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഓവർസിർ/വർക്ക് സൂപ്രണ്ട്, ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ എൽഡി അക്കൗണ്ടന്റ് എന്നിവയാണ് ജനറൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.