/indian-express-malayalam/media/media_files/XhgycDQMsvd77wZqxkGs.jpg)
തൊഴിൽ വാർത്തകൾ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 27ന് രാവിലെ 11 മണിക്ക് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
വർക്കർ കം കേസ് വർക്കർക്കുള്ള യോഗ്യത എംഎസ്ഡബ്ല്യു/പിജി (സൈക്കോളജി/സോഷ്യോളജി). സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) യോഗ്യത എം.എസ്‌സി/ എം.എ(സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30-45 വയസ്. വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
ധനുവച്ചപുരം ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിലേക്ക് നവംബർ 19ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം / ബന്ധപ്പെട്ട ട്രേഡിൽ എൻഎസി / എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം.
ഡെപ്യൂട്ടേഷൻ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഒരു ഒഴിവാണുളളത്. ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്/ബിൽഡിംഗ്) / തദ്ദേശ സ്വയംഭരണ (എൻജിനിയറിംഗ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവ്വീസ് റൂൾസ്, പാർട്ട് 1, റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന എൻഒസി, ബയോഡാറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.
അപേക്ഷകൾ നവംബർ 15 ന് വൈകിട്ട് 5 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ 'മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, 3-ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം- 695033' എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.nregs.Kerala.gov.in, 0471-2313385, 1800 425 1004.
ദേവസ്വം ബോർഡിൽ സർട്ടിഫിക്കറ്റ് പരിശോധന
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നാദസ്വരം കം വാച്ചർ (കാറ്റഗറി നം.04/2023), തകിൽ കം വാച്ചർ (കാറ്റഗറി നം 05/2023) തസ്തികകളിലേക്ക് ദേവജാലിക പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 26 രാവിലെ 10 മുതൽ തിരുവനന്തപുരം നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തുള്ള സുമംഗലി ആഡിറ്റോറിയത്തിൽ നടക്കും. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ 10 മണിക്ക് മുമ്പായി ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.