/indian-express-malayalam/media/media_files/mGXwViImgAChf60w3xza.jpg)
സ്വാതി തിരുനാൾ സംഗീത കോളേജ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾക്ക് ജൂൺ 21നും ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾക്ക് 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾക്ക് 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾക്ക് 28നും അതാത് ദിവസം രാവിലെ 10ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ മനേജിംഗ് ഡയറക്ടർ
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും വിശദ വിവരങ്ങളും www.prd.Kerala.gov.in, www.hpwc.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
ആർ സി സിയിൽ ഫാർമസിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസസിറ്റ് തസ്തികയിൽ നിയമനത്തിനായി ജൂൺ 25ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in .
സ്പോർട്സ് കൗൺസിലിൽ പരിശീലകർ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ കനോയിങ് ആൻഡ് കയാക്കിങ്, റോവിങ്, ഫുട്ബോൾ, ഹോക്കി, ബാസ്കറ്റ്ബോൾ, ആർച്ചറി, വോളിബോൾ എന്നീ കായിക ഇനങ്ങളിൽ ഒഴിവുള്ള പരിശീലക തസ്തികകളിലേക്ക് താല്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 26നു രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ SAI സർട്ടിഫിക്കറ്റ് കോഴ്സ് പാസായ ഉദ്യോഗാർഥികളെ ട്രെയിനർമാരായി പരിഗണിക്കും.
ഗസ്റ്റ് അധ്യാപക അഭിമുഖം
ആറ്റിങ്ങൽ സർക്കാർ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിനായി 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജൂൺ 24നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us