scorecardresearch

കൊച്ചിൻ ഷിപ്‌യാർഡിൽ സേഫ്റ്റി അസിസ്റ്റന്റാകാം, ശമ്പളം 24,800 രൂപവരെ

ഫിസിക്കൽ ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസില്ല

ഫിസിക്കൽ ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസില്ല

author-image
Careers Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

കൊച്ചിൻ ഷിപ്‌യാർഡ്

കൊച്ചി: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) സേഫ്റ്റി അസിസ്റ്റന്റാകാൻ അവസരം. ആകെ 34 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം. കൊച്ചിൻ ഷിപ്‌യാർഡിന്റെ www.cochinshipyard.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂൺ 11 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. 

Advertisment

പത്താം ക്ലാസ് ജയമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള ഒരു വർഷ ഡിപ്ലോമ (സേഫ്റ്റി/ഫയർ), പൊതുമേഖല സ്ഥാപനങ്ങൾ/ഫാക്ടറി/കൺസ്ട്രക്ഷൻ കമ്പനി/എൻജിനീയറിങ് കമ്പനിയിൽ സേഫ്റ്റിയിൽ ഒരു വർഷ പരിശീലനമോ/പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. 

ആദ്യവർഷം 23,300 രൂപ ശമ്പളമായി ലഭിക്കും. രണ്ടാം വർഷം 24,000 രൂപയും മൂന്നാം വർഷം 24,800 രൂപയുമാണ് ശമ്പളം. അപേക്ഷിക്കുന്നവർക്ക് പ്രായം 30 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഫിസിക്കൽ ടെസ്റ്റിന്റെയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസില്ല.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: