/indian-express-malayalam/media/media_files/mQQzixvsxFCs0zviwPf6.jpg)
വ്യോമസേനയിൽ അവസരം
വ്യോമസേനയുടെ ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 304 ഒഴിവുകളാണുള്ളത്. മേയ് 30 മുതൽ ജൂൺ 28 വരെ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 550 രൂപയാണ് പരീക്ഷാഫീസ്. ജിഎസ്ടിയുമുണ്ട്. AFCAT/എൻസിസി സ്‌പെഷ്യൽ എൻട്രിയിലൂടെയാണ് പ്രവേശനം. 2025 ജൂലൈയിൽ ഹൈദരാബാദിൽ പ്രവേശനം തുടങ്ങും. https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
പ്രായം
ഫ്ലൈയിങ് ബ്രാഞ്ച്: പ്രായം 20 നും 24 നും ഇടയിലായിരിക്കണം. 2001 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്ക്, നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20 നും 26 നും ഇടയിലായിരിക്കണം. 1999 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ശമ്പളം
ഫ്ലൈയിങ് ഓഫിസർക്ക് 56,100 മുതൽ 1,77,500 രൂപവരെയാണ് ശമ്പളം. പരിശീലന സമയത്ത് ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ ലഭിക്കുന്നതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us