/indian-express-malayalam/media/media_files/pcVhc9ra3qcTQMg2zy8X.jpg)
Credit: Pexels
കൊച്ചി: യുണൈറ്റഡ് കിങ്ഡം (യു.കെ) വെയില്‍സില്‍ (NHS) ഗ്യാസ്ട്രോഎൻട്രോളജി സ്പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ജൂണ്‍ 6, 7 തീയ്യതികളില്‍ എറണാകുളത്ത് നടക്കും.
യോഗ്യത
- ജനറൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ സീനിയർ ഡോക്ടർ
- നിയോ എൻഡോക്രൈൻ ട്യൂമറുകൾ (NET) പ്രവൃത്തിപരിചയം
- ഫുള്‍ GMC രജിസ്ട്രേഷൻ അല്ലെങ്കിൽ UK ജനറൽ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച മെഡിക്കൽ യോഗ്യതയുള്ളവര്‍.
- സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പർഷിപ്പ് അല്ലെങ്കിൽ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂർത്തിയാക്കണം. (ഫിസിഷ്യൻമാർക്ക് MRCP ഭാഗം 1 ഉൾപ്പെടെ)
- കഴിഞ്ഞ 5 വർഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങൾ ഉൾപ്പെടെ) 3 വർഷം ഗ്യാസ്ട്രോഎൻട്രോളജി ക്ലിനിക്കൽ റോളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
- IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B
ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത് സ്പെഷ്യാലിറ്റി ഡോക്ടർ: £37,737 - £59,336 കൺസൾട്ടന്റ്: £52,542 - £82,418 വരെ (പ്രതിവര്‍ഷം) ലഭിക്കും. ഇതിനോടൊപ്പം പൂർണ്ണ GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@Kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മേയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.
Read More
- ഗസറ്റ് അധ്യാപകരാകാം, വിവിധ കോളേജുകളിൽ ഒഴിവുകൾ
- യുകെയില്‍ ഡോക്ടർ, സൈക്യാട്രിസ്റ്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
- യുകെയിൽ നഴ്സിങ് ഒഴിവുകൾ, അഭിമുഖം ജൂൺ 6 മുതൽ കൊച്ചിയിൽ
- സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ, ഇപ്പോള്‍ അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.