/indian-express-malayalam/media/media_files/XiSy9gnTtrvVyPxaTViF.jpg)
Credit: Pexels
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ചിറ്റൂര്‍ ഗവ കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് മലയാളം വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 24ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് എത്തണം. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യമാണ്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347.
ഗസറ്റ് അധ്യാപകരെ ആവശ്യമുണ്ട്
മലപ്പുറം ഗവ കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഗസറ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് മേഖല കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, നിലവിലെ യു.ജി.സി റെഗുലേഷന് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 24ന് വൈകിട്ട് അഞ്ചിനകം കോളെജ് വെബ്സൈറ്റില്‍ (gcmalappuram.ac.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9061734918, 0483 2734918.
അതിഥി അധ്യാപക ഒഴിവ്
കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് തമിഴ്, ബയോസ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപകരുടെ പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കോളെജ് വെബ്സൈറ്റില്‍ നിന്നും (www.gasck.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ principalgasck@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ് 28ന് മുമ്പ് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 272883, 9188900190.
Read More
- കീം: ഫാർമസി പ്രവേശനം, പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു
- സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്
- ഡ്രോണ്‍ സാങ്കേതിക വിദ്യ; സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
- ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം, അപേക്ഷ ക്ഷണിച്ചു
- യുകെയില്‍ ഡോക്ടർ, സൈക്യാട്രിസ്റ്റ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.