/indian-express-malayalam/media/media_files/bvQUr801gdC3V8yIYKRu.jpg)
Credit: Pexels
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർട്ട് ആൻഡ് ട്രെയിനിങ്ങിലും (എൻസിഇആർടി) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജിയിലും (സിഐഇടി) പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 98 ഒഴിവുകളുണ്ട്. 2025 മാർച്ച് 31 വരെയാണ് നിയമന കാലാവധി. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ ജൂൺ 6 മുതൽ 26 വരെ വിവിധ തീയതികളിലായി നടക്കും. വിശദ വിവരങ്ങൾക്ക് www.ncert.nic.in എന്ന വെബ്സൈറ്റ് കാണുക.
ജൂനിയർ പ്രോജക്ട് ഫെല്ലോയിൽ 13 ഒഴിവുകളാണുള്ളത്. പ്രായം 40 വയസിൽ കവിയരുത്. നെറ്റ്/പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് 31,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും. ജൂനിയർ പ്രോജകട് ഫെല്ലോയിൽ ആകെ 10 ഒഴിവുകളുണ്ട്. നെറ്റ്/പിഎച്ച്ഡി യോഗ്യത ഉള്ളവർക്ക് 31,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും. പ്രായം 40 ൽ കവിയരുത്. സീനിയർ റിസർച്ച് ഫെല്ലോയിൽ 4 ഒഴിവുണ്ട്. സ്റ്റൈപെൻഡായി 35,000 കിട്ടും. അക്കാദമിക് കൺസൾട്ടന്റിൽ ആകെ 15 ഒഴിവുണ്ട്. 60,000 രൂപയാണ് സ്റ്റൈപെൻഡ്. സീനിയർ ടെക്നിക്കൽ കൺസൾട്ടന്റിന്റെ 6 ഒഴിവുണ്ട്. 75,000 രൂപ സ്റ്റൈപെൻഡായി ലഭിക്കും. ഇതിനുപുറമേ മറ്റ് നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.