scorecardresearch

ശമ്പളമായി 50000 വേണോ? കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റാകാം

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് ബിരുദം ഉണ്ടായിരിക്കരുത്. ജൂലൈ രണ്ടാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് ബിരുദം ഉണ്ടായിരിക്കരുത്. ജൂലൈ രണ്ടാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി

author-image
Careers Desk
New Update
High court-Kerala

കേരള ഹൈക്കോടതി

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. ആകെ 34 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർക്ക് ബിരുദം ഉണ്ടായിരിക്കരുത്. 23000 രൂപ മുതൽ 50200 രൂപവരെയാണ് ശമ്പളമായി കിട്ടുക.

Advertisment

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും എഴുത്തു പരീക്ഷ. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല. വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ രണ്ടാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങൾക്ക് hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് കാണുക.

Read More

Advertisment
Jobs kerala highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: