scorecardresearch

സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ്: ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

നവംബർ 6 ന് രാത്രി 11.59  വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

നവംബർ 6 ന് രാത്രി 11.59  വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

author-image
Education Desk
New Update
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷൽ കേഡറിൽ ഒഴിവ്; വിജ്ഞാപനം പുറപ്പെടുവിച്ചു

തൊഴിൽ വാർത്തകൾ

2024-25 അദ്ധ്യയന വർഷത്തെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിനായി നവംബർ 6 ന് രാത്രി 11.59  വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. 7 ന് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 10 ലെ വിജ്ഞാപനം, മുൻ വിജ്ഞാപനങ്ങൾ എന്നിവ പ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കും ആയുഷ് കോഴ്‌സുകൾക്കുള്ള ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. എന്നിരുന്നാലും പുതുക്കിയ കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളെ മാത്രമേ അലാട്ട്‌മെന്റ്‌റിനായി പരിഗണിക്കുകയുള്ളൂ.

Advertisment

ഓൺലൈൻ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വെബ്‌സൈറ്റിലെ  ഹോം പേജിൽ പ്രവേശിച്ച് 'Stray Vacancy Option Registration' മെനു ക്ലിക്ക് ചെയ്ത്  ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിൽ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തിൽ തന്നെ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുളള എല്ലാ കോളേജിലേയ്ക്കും  കോഴ്‌സിലേയ്ക്കും ഓപ്ഷൻ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. ഫോൺ: 0471 2525300.

പി.ജി. ഹോമിയോ: അലോട്ട്മെന്റ്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെയും സ്വാശ്രയ ഹോമിയോ കോളേജുകളിലെയും 2024-25 അധ്യയന വർഷത്തെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള  മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്  ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ 6 വൈകിട്ട് മൂന്നു മണിക്കകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.

അലോട്ട്മെന്റ്  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ / എയ്ഡഡ് ആയുർവേദ കോളേജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള 2024-25 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി / ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ 6 വൈകിട്ട് മൂന്നു മണിക്കകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.

പി.ജി മെഡിക്കൽ പ്രവേശനം: അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് അവസരം

Advertisment

2024-25 അധ്യയന വർഷത്തെ പി.ജി. മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത വിദ്യാർഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ അപാകതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ‘PG MEDICAL 2024 Candidate Portal’ എന്ന ലിങ്കിൽ അവരുടെ അപേക്ഷാനമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്. പ്രൊഫൈൽ പേജിൽ ലഭ്യമായ ‘Memo Details’ എന്ന മെനു ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികൾക്ക് കാണാൻ കഴിയും. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി നവംബർ 6 ന് രാത്രി 11.59 ന് മുൻപായി അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.

എൻജിനീയറിങ് ഫാർമസി കോഴ്സിലേക്കുള്ള പ്രവേശനം: പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ എൻജിനീയറിങ് ഫാർമസി കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 24, 25, 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. 22, 23, 29, 30 തീയതികൾ അധികമായി നീക്കിവച്ചിട്ടുണ്ട്. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471 2525300.

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് 10 വരെ അപേക്ഷിക്കാം

കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ വിവിധ തൊഴിലുകളിലേയ്ക്ക് പ്രാപ്തരാക്കുന്ന കോഴ്‌സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. അക്കൗണ്ടിംഗ്, ഹോസ്പിറ്റാലിറ്റി, മൊബൈൽ ആന്റ് വെബ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻറ് ആന്റ് ടെസ്റ്റിംഗ്, ടെക്‌നിക്കൽ റൈറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി ആന്റ് ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ സയൻസ് ആന്റ് മെഷീൻ ലേണിംഗ് തുടങ്ങി വിവിധ പരിശീലന   മേഖലകളിലാണ് കോഴ്‌സുകൾ.  https://knowledgemission.kerala.gov.in/, https://forms.gle/R2XjGfqvqWsX3tEU7 ലിങ്കുകളിലൂടെ അപേക്ഷിക്കാവുന്നതാണ്.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: