/indian-express-malayalam/media/media_files/uploads/2018/12/civil-service-exam.jpg)
കേരള എൻട്രൻസ് പരീക്ഷ ഏപ്രിൽ 24 മുതൽ
തിരുവനന്തപുരം: അടുത്ത വർഷത്തെ കേരള എൻജിനിയറിങ്- ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 24 മുതൽ 28 വരെ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ്.
ഏപ്രിൽ 22,23,29,30 തീയതികൾ ബഫർ ഡേ ആയിരിക്കും. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വർഷമാണ്. ഈ വർഷം ജൂൺ അഞ്ചുമുതൽ ഒൻപത് വരെയായിരുന്നു പരീക്ഷ. എന്നാൽ അടുത്ത വർഷത്തെ പരീക്ഷ ഒന്നര മാസം മുൻപേയാണ്.
സിഡിറ്റാണ് ഓൺലൈൻ പരീക്ഷയ്ക്കുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചത്. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ അതനുസരിച്ച് സമയം പുനഃക്രമീകരിക്കും. എല്ലാ കേന്ദ്രങ്ങളിലും റിസർവ് കംപ്യൂട്ടറുകളുണ്ട്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും യുപിഎസ് ബാക്കപ്പും ജനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
Read More
- നവോദയ വിദ്യാലയങ്ങളിലെ ഒൻപത്, 11 ക്ലാസുകളിലെ ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു
- പ്രതിവർഷം ഒരു ലക്ഷംരൂപ വരെ; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
- CBSE Board 2025 Exams: സിബിഎസ്ഇ 10, 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ
- ജെഇഇ, നീറ്റ് സാമ്പിൾ ചോദ്യ പേപ്പറുകൾ ഫ്രീയായി വേണോ? ഈ വെബ്സൈറ്റുകൾ നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.