scorecardresearch

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കും

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കും

author-image
Education Desk
New Update
education

Source: Freepik

രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc - കളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.  2024-25 സാമ്പത്തിക വർഷം പ്രസ്തുത സ്ഥാപനങ്ങളിൽ ഉപരി പഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കും. 

Advertisment

അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ ബി.ടെക്/Pre-qualifying exam) 55% മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ച് വർഷ IMSc വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ  കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. 

കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.  തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളിൽ  50,000 രൂപയാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.

ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33  വിലാസത്തിൽ ഡിസംബർ 5 നകം പൂർണമായ അപേക്ഷ  ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.Kerala.gov.in  വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.

Read More

Advertisment
Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: