/indian-express-malayalam/media/media_files/2024/11/09/qZAHFIeEGShX1NuWmKjB.jpg)
യുജിസി നെറ്റ്
ന്യൂഡൽഹി: 2024 ഡിസംബറിൽ തുടങ്ങുന്ന നാഷണൽ എലിജിബിറ്റി ടെസ്റ്റിൽ ആയുർവേദ ബയോളജി പുതിയ വിഷയമായി യുജിസി ഉൾപ്പെടുത്തി. 2024 ഡിസംബറിലെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഈ വിഷയവും ഇനി മുതൽ തിരഞ്ഞെടുക്കാൻ സാധിക്കും. ഈ വിഷയത്തിന്റെ സിലബസ് ഇപ്പോൾ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിദഗ്ധ സമിതിയുടെ ശുപാർശകളെ തുടർന്നാണ് യുജിസിയുടെ ഈ തീരുമാനം. ഉന്നത വിദ്യാഭ്യാസത്തിൽ പരമ്പരാഗത ഇന്ത്യൻ വിജ്ഞാനം ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും കൂടുതൽ വിദ്യാർഥികളെ ആയുർവേദത്തിലും അനുബന്ധ മേഖലകളിലും പഠിക്കാൻ പ്രേരിപ്പിക്കുമെന്നും യുജിസി പറയുന്നു.
ഈ വർഷം ജൂണിലാണ് യുജിസി ഡിസാസ്റ്റർ മാനേജ്‌മെന്റ് നെറ്റ് പരീക്ഷയിൽ പുതിയ വിഷയമായി ചേർത്തത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വഴിയാണ് യുജിസി നെറ്റ് നടത്തുന്നത്. ഒരു വർഷത്തിൽ ജൂൺ, ഡിസംബർ മാസങ്ങളിലായി രണ്ടു തവണയാണ് പരീക്ഷ നടക്കുക.
Read More
- ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ്; പരീക്ഷകൾ മാറ്റിവച്ചു
- സ്കോളർഷിപ്പ് അപേക്ഷകൾക്കുള്ള തീയതി നീട്ടി
- സ്കോളർഷിപ്പ് പരീക്ഷ മാറ്റിവച്ചു
- ഉന്നതപഠനത്തിന് ഈടില്ലാത്ത വായ്പ; പിഎം വിദ്യാലക്ഷ്മി പദ്ധതിയെപ്പറ്റി അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us