scorecardresearch

സ്കോളർഷിപ്പ് അപേക്ഷകൾക്കുള്ള തീയതി നീട്ടി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15ഉം ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി നവംബർ 30 മായി നീട്ടി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15ഉം ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി നവംബർ 30 മായി നീട്ടി

author-image
Education Desk
New Update
education

Source: Freepik

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിനായി https/scholarships.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15ഉം ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി നവംബർ 30 മായി നീട്ടി. വിശദവിവരങ്ങൾക്ക് : 9446096580, ഇമെയിൽ: postmatricscholarship@gmail.com.    

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

Advertisment

ഒമ്പത് – പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ്  പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ അയക്കുന്നതിനായി ഇ-ഗ്രാൻസ് പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ക്ലെയിമുകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികൾ നിശ്ചിത സമയപരിധിക്കുള്ളിൽ സ്കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതാത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. 

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയറിന്റെ 2024 ലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2024ലെ പരീക്ഷയിൽ പത്താമത് ബാച്ചിൽ ഫർസാന പർവീൺ ആർ. ഒന്നാം റാങ്കും പ്രിയ എൽ. ആർ. രണ്ടാം റാങ്കും ശ്യാം സൂരജ് എസ്. ആർ. മൂന്നാം റാങ്കും കരസ്ഥമാക്കി. പരീക്ഷഫലം നിയമസഭ വെബ്സൈറ്റിൽ (www.niaymasabha.org) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർനിർണയത്തിന് ആഗ്രഹിക്കുന്ന പഠിതാക്കൾ നവംബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2512662/2453.

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2024-25 അധ്യയന വർഷത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള  ഓൺലൈൻ സ്‌പെഷ്യൽ  അലോട്ട്‌മെന്റ് നവംബർ 11 ന് നടക്കും. www.lbscentre.Kerala.gov.in എന്ന വെബ്‌സൈറ്റിൽ    പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർ നവംബർ എട്ടു മുതൽ 10 വരെ  ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി സർക്കാരിതര കോളേജുകളിൽ പ്രവേശനം നേടിയർ  നിരാക്ഷേപപത്രം രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ്    ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി നവംബർ 13 നകം പ്രവേശനം  നേടണം. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.  

Read More

Advertisment
Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: