/indian-express-malayalam/media/media_files/2024/11/07/dnJOOlwakl7EwRicjHpN.jpg)
Source: Freepik
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്‍റ്, എയ്‌ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMS) മാറ്റിവച്ചു. നവംബർ 16ൽ നിന്നും ഡിസംബർ 9 ലേക്കാണ് പരീക്ഷ മാറ്റിയത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ളതാണ് ഈ സ്കോളർഷിപ്പ്. അപേക്ഷിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന കർശന നിർദേശമുണ്ട്. പരീക്ഷയിലൂടെയാണ് അർഹതപ്പെട്ട വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷയിൽ വിജയിച്ച് സ്‌കോളർഷിപ്പിന് അർഹരായാൽ 9,10,+1,+2 ക്ലാസുകളിൽ വിദ്യാർഥികൾക്ക് ഓരോ വർഷവും 12000 രൂപ സ്കോളർഷിപ്പ് ലഭിക്കും.
പ്രവാസി കേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. താൽപര്യമുളളവർ നവംബർ 30 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org വഴി ഓൺലൈനായി അപേക്ഷിക്കാം.
പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നോടിയിരിക്കണം. റഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയും. വിശദവിവരങ്ങൾക്ക്: 0471-2770528/2770543/2770500, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.