scorecardresearch

University Announcements 07 November 2024: ഇന്നത്തെ സർവകലാശാല അറിയിപ്പുകൾ

University Announcements 07 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

University Announcements 07 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university announcements, ie malayalam

Kerala MG Kannur University Announcements 07 November 2024

University Announcements 07 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University announcements: കേരള സർവകലാശാല അറിയിപ്പുകൾ

പരീക്ഷാഫലം

കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. (ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷ്മപരിശോധനയ്ക്ക്  www.slcm.keralauniversity.ac.in  മുഖേന 2024 നവംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ മുഖേന മാത്രം അടയ്‌ക്കേണ്ടതാണ്.  മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ് (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in

കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം  ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ & ജ്യോതിഷ) (റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ www.exams.keralauniversity.ac.in മുഖേനയും 2024 നവംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in

Advertisment

കേരളസര്‍വകലാശാല 2024 ജൂലൈയില്‍ നടത്തിയ എം.എസ്‌സി. ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.ടെക്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് ആന്റ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍) (20222024 ബാച്ച്) സി.എസ്.എസ്. പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല 2024 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി (റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ www.exams.keralauniversity.ac.in മുഖേനയും 2024 നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in

പരീക്ഷാഫീസ് 

കേരളസര്‍വകലാശാല 2024 ഡിസംബര്‍ 9 ന് ആരംഭിക്കുന്ന ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ 2024 നവംബര്‍ 13 വരെയും 150 രൂപ പിഴയോടെ നവംബര്‍ 16 വരെയും 400 രൂപ പിഴയോടെ നവംബര്‍ 18 വരെയും അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട്‌ടൈം റിസ്ട്രക്‌ചേര്‍ഡ് കോഴ്‌സ് (2013 സ്‌കീം) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  പരീക്ഷകള്‍ക്ക് 2024 നവംബര്‍ 08 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  പിഴകൂടാതെ 2024 നവംബര്‍ 15 വരെയും 150 രൂപ പിഴയോടെ നവംബര്‍ 18 വരെയും 400 രൂപ പിഴയോടെ നവംബര്‍ 20 വരെയും അപേക്ഷിക്കാം. കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗും കൊല്ലം ഠഗങ കോളേജ് ഓഫ് എഞ്ചിനീയറിംഗുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

പ്രാക്ടിക്കല്‍/വൈവവോസി

കേരളസര്‍വകലാശാല 2024 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2024 നവംബര്‍ 11 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം 2024 ഫെബ്രുവരിയില്‍ നടത്തിയ എം.എ. മലയാളം (മേഴ്‌സിചാന്‍സ്) പരീക്ഷയുടെ വൈവവോസി 2024 നവംബര്‍ 13 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസ്സിലെ കേരളപഠന വിഭാഗത്തിന്റെ 25ാം നമ്പര്‍ മുറിയില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

ടൈംടേബിള്‍

കേരളസര്‍വകലാശാല 2024 നവംബര്‍ 15 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in).

Kannur University announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസർ - നിയമനം 

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക്  ദിവസവേതന/ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ 55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നുംഅപേക്ഷക്ഷണിക്കുന്നു. Ph.D/NET/അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉള്ളവർക്ക് മുൻഗണന 

ഈ നിയമനം റഗുലർ ഇൻറർവ്യൂ  പ്രകാരം സ്ഥിര നിയമനം/ കരാർ നിയമനം നടക്കുന്ന തീയതി വരെയോ അല്ലെങ്കിൽ 2025 ഏപ്രിൽ 15വരെയോ മാത്രമായിരിക്കും  യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി &മൈക്രോബയോളജി വകുപ്പിൽ 11.11.2024തിങ്കൾ രാവിലെ 10: 30ന്  മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു . ഫോൺ: 9446870675.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  മൂന്ന്, അഞ്ച്  സെമസ്റ്റർ എം.കോം ( 5 ഇയർ ഇന്റഗ്രേറ്റഡ്)    (സി.ബി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്), നവംബർ  2024  പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 ന്   വൈകുന്നേരം 5 മണി വരെയും  അപേക്ഷിക്കാം.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാമ്പസിലെ   ബി.എഡ് സെന്ററിൽ    കോമേഴ്സിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത  ഒരു ഒഴിവിലേക്ക് പ്രവേശനത്തിനായി നവംബർ  പതിനൊന്നിന് രാവിലെ പത്തു മണിക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.എം.കോം. ബിരുദമാണ് യോഗ്യത.  താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കുക. ഫോൺ: 9947988890 

പ്രായോഗിക പരീക്ഷകൾ 

മൂന്നാം സെമസ്റ്റർ ബി. എഡ് (റഗുലർ / സപ്ലിമെന്ററി) നവംബർ  2024  പ്രായോഗിക പരീക്ഷകൾ 14.11.2024 മൂതൽ  26.11.2024  വരെയുള്ള തീയതികളിൽ  നടക്കുന്നതാണ്.  ടൈം ടേബിൾ  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്   

പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു                                                           

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ , നവംബർ   18  ന്  നടത്താൻ നിശ്ചയിച്ചിരുന്ന   ഏഴാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾ നവംബർ 19 ന് നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു 

പരീക്ഷാ വിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബി എസ് സി  ഹോണേഴ്‌സ് ഇൻ മാത്‍സ്  (സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 08.11.2024 മുതൽ12.11.2024 വരെ പിഴയില്ലാതെയും 13.11.2024 വരെ പിഴയോടുകൂടിയും  അപേക്ഷിക്കാവുന്നതാണ് .പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്       

Calicut University announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ക്രിസ്തുമസ് അവധി

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ 2024 - 2025 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി ഡിസംബർ 21 മുതൽ 30 വരെ ആയിരിക്കും. 

ടോപ്പേഴ്‌സ് അവാർഡ് വിതരണം 30-ന്

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിവിധ യു.ജി. / പി.ജി. / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന ‘ടോപ്പേഴ്‌സ് അവാർഡ് 2024’ നവംബർ 30-ന് സമ്മാനിക്കും. സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് ചടങ്ങ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ : 0494 2407239, 0494 2407200, 0494 2407269.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള എം.ബി.എ. ( Non CUCSS Regular ) ഒന്നും രണ്ടും സെമസ്റ്റർ (2005 മുതൽ 2008 വരെ പ്രവേശനം - ഫുൾ ടൈം & പാർട്ട് ടൈം), ഒന്നും മൂന്നും നാലും സെമസ്റ്റർ (2009 പ്രവേശനം മാത്രം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ആറിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( PG SDE CBCSS - 2019 സ്‌കീം ) എം.എ., എം.എസ് സി., എം.കോം. - നവംബർ 2024 (2022, 2023 പ്രവേശനം), നവംബർ 2023 (2020, 2021 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ ഏഴാം സെമസ്റ്റർ ( CCSS - 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. - എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോസയൻസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 11 വരെയും 190/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (CCSS PG - 2022 പ്രവേശനം മുതൽ) എം.എ. അറബിക് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ (CUCSS - പാർട്ട് ടൈം & ഫുൾ ടൈം - 2016 സ്‌കീം - 2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ വിവിധ ബി.വോക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

Sanskrit University announcements: സംസ്കൃത സർവകലാശാല അറിയിപ്പുകൾ

സംസ്കൃത സർവ്വകലാശാല: എം. എഫ്. എ. പരീക്ഷ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എഫ്.എ. സാൻസ്ക്രിറ്റ് സോഴ്സസ് ഓഫ് ഫൈൻ ആർട്സ് പരീക്ഷ നവംബർ 11ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

സംസ്കൃത സർവ്വകലാശാല: ജൂഡോ സെലക്ഷൻ ട്രയൽസ് 12ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള പുരുഷ - വനിത താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് നവംബർ 12ന് രാവിലെ 11ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 2024 ജൂലൈ ഒന്നിന് 25 വയസ് തികയാത്ത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പ്രായം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കളുകളുടെ പകർപ്പും സർവ്വകലാശാലയുടെ തിരിച്ചറിയൽ കാർഡും ക്യാമ്പസ് ഡയറക്ടറുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സഹിതം കായിക പഠന വിഭാഗത്തിൽ എത്തിച്ചേരണം.

Read More

Kerala University Kannur University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: