/indian-express-malayalam/media/media_files/mn6e7ESEUfJKHU8GkjBg.jpg)
ഫയൽ ചിത്രം
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
എൽ.എൽ.ബി: ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം
കേരളത്തിലെ സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കന്റ് സീറ്റ് അലോട്ട്മെന്റ് നടപടികൾ www.cee.Kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 11ന് വൈകിട്ട് 3 മണി വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300.
പഞ്ചവത്സര എൽ.എൽ.ബി അലോട്ട്മെന്റ്
കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കന്റ് സീറ്റ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in വെബ്സൈറ്റിൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 11ന് വൈകിട്ട് 3 മണിവരെ രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.
പി.ജി മെഡിക്കൽ കോഴ്സ്: 11 വരെ അപാകതകൾ പരിഹരിക്കാം
2024-25 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപ്‌ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ നവംബർ 11 വൈകിട്ട് 5 മണിവരെ പരിഹരിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.