/indian-express-malayalam/media/media_files/2024/11/13/SsyN87Hr3CYRD7Fdig9x.jpg)
Source: Freepik
ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13, 19, 20 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ യഥാക്രമം 23, 22, 26, 27 തീയതികളിൽ നടക്കും.
കീ ടു എൻട്രൻസ്: പരിശീലന പരിപാടി പുനരാരംഭിച്ചു
മെഡിക്കൽ, എഞ്ചിനീയറിംഗ്, സി.യു.ഇ.ടി. തുടങ്ങിയ എല്ലാ ബിരുദ പ്രവേശന പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി കൈറ്റ്-വിക്ടേഴ്‌സിന്റെ കീ ടു എൻട്രൻസ് പരിപാടി സംപ്രേഷണം പുനരാരംഭിച്ചു. പ്ലസ് വൺ കുട്ടികളുടെ രജിസ്‌ട്രേഷനും ക്ലാസും നവംബർ 18 ന് ആരംഭിക്കും. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സ്‌കൂളിലെ കരിയർ ഗൈഡൻസ് അധ്യാപകരുടെ സേവനം തേടാം. പരിശീലനം പൂർത്തിയാക്കി കുട്ടികളുടെ ആപ്ലിക്കേഷൻ നമ്പർ നൽകി രജിസ്‌ട്രേഷൻ നടത്തണം. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ പഠനവിഭാഗങ്ങളിൽ ഉൾപ്പെട്ട കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ലോജിക്കൽ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. www.entrance.kite.Kerala.gov.in പോർട്ടലിൽ സംപ്രേഷണം ചെയ്ത എപ്പിസോഡുകളുടെ മോക് ടെസ്റ്റ് ചെയ്യാനാകും.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം പി.എം.ജിയിലെ പ്രവർത്തിച്ചുവരുന്ന ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിങ് ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ ഡി.എൽ.എഡ്. ഹിന്ദി കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 13, 14 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2308082, 9539293929.
ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സ്
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: (കൊച്ചി സെന്റർ) - 8281360360, 0484-2422275, (തിരുവനന്തപുരം സെന്റർ)- 9447225524, 0471-2726275.
ഗിഫ്റ്റിൽ പി.എച്ച്.ഡി. പ്രോഗ്രാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) പി.എച്ച്.ഡി. (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) അഫിലിയേഷനുള്ള പി.എച്ച്.ഡി. പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ഇക്കണോമിക്സ്/ കൊമേഴ്സ് അഭിലഷണീയം. അപേക്ഷകർ ജനറൽ വിഭാഗമാണെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കും ഒ.ബി.സി-എൻ.സി.എൽ/ എസ്.സി/ എസ്.ടി/ ഭിന്നശേഷി/ സാമ്പത്തിക പിന്നാക്ക വിഭാഗമാണെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം. പരമാവധി എട്ട് സീറ്റിലേക്കാണ് പ്രവേശനം നടത്തുക. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റ് ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും വിശദവിവരങ്ങളും www.gift.res.in ൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 29. കൂടുതൽ വിവരങ്ങൾക്ക്: 9809441328, 9940077505.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.