scorecardresearch

പ്ലസ് ടു സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12 മുതൽ

ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആണ്. വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആണ്

ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആണ്. വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആണ്

author-image
Education Desk
New Update
education

Credit: Pexels

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആണ്. വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആണ്.

Advertisment

പ്ലസ് ടു സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 12 മുതല്‍  20 വരെ തീയതികളിലായി നടക്കും. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 13 ആണ്. പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 14.

ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2024 ജൂണിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 12ന് ആരംഭിച്ച് 20ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ മേയ് 15 വരെയും 600 രൂപ പിഴയോടുകൂടി മേയ് 17 വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസ് '0202-01-102-93VHSE Fees'' എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും www.vhsems.Kerala.gov.in പോർട്ടലിൽ നിന്നും ലഭിക്കും.

Read More

Kerala Plus Two Results Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: