scorecardresearch

ഓഫ്‌സെറ്റ്‌ പ്രിന്റിങ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്

അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം

അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം

author-image
Education Desk
New Update
news

Credit: Freepik

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തുപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിങ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ്  സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒബിസി / എസ്ഇബിസി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികാമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സി-ആപ്റ്റ് മുഖേന ലഭ്യമാക്കും.

Advertisment

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.

മിലിറ്ററി കോളേജ് യോഗ്യതാ പരീക്ഷക്ക് 10 വരെ അപേക്ഷിക്കാം

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് (RIMC) പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയുടെ അപേക്ഷകൾ ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ആവശ്യമായ രേഖൾ  സഹിതം സെക്രട്ടറി, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ്

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി  ഓൺലൈൻ സ്‌പെഷ്യൽ     അലോട്ട്‌മെന്റ് ഒക്‌ടോബർ 11 ന് നടത്തും. www.lbscentre.Kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 8 മുതൽ 10 വരെ ഓൺലൈനായി പുതുതായി  കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിച്ച് കോളേജ് മാറ്റം ആവശ്യമുള്ളവരും പുതുതായി ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 14 നകം പ്രവേശനം  നേടണം.   കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

പോളിടെക്നിക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 9ന്

Advertisment

കായംകുളം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ റഗുലർ, ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 9ന് നടത്തും. രജിസ്ട്രേഷൻ രാവിലെ 9 മണിമുതൽ 11 മണിവരെ നടക്കും. സംസ്ഥാന തലത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇതുവരെ അപേക്ഷ നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യതയും ഫീസും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.polyadmission.org, www.polyadmission.org/let എന്നിവയിൽ ലഭ്യമാണ്. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ യു.പി.ഐ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എം.ടെക്/എം.ആർക്കു സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 9ന് നടത്താൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www. cet.ac.in.

വനിതാ വികസന കോർപ്പറേഷനിൽ വിവിധ പരിശീലനങ്ങൾ

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ നൂറു ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലേക്ക്, പരിശീലനം ഉടൻ ആരംഭിക്കുന്നു. പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: