/indian-express-malayalam/media/media_files/2025/07/03/teaching-2025-07-03-15-35-10.jpg)
Source: Freepik
അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് https://ktet.Kerala.gov.in വഴി ജൂലൈ 3 മുതൽ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
ബി.സി.എ/ ബി.ബി.എ പ്രവേശന പരീക്ഷ 12ന്
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ / ബി.ബി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ജൂലൈ 12ന് രാവിലെയുള്ള രണ്ടു പ്രത്യേകം സെഷനുകളിലായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560327, 2560361.
Also Read: ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനീയർ: ജൂലൈ 30 വരെ അപേക്ഷിക്കാം
ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് Confirm ബട്ടൺ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 5ന് വൈകിട്ട് 5 മണി വരെയുമാണ്. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്തേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
Also Read: കീം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പി.ജി.ദന്തൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കുന്നതിനുള്ള തീയതി നീട്ടി
കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ പി.ജി.ദന്തൽ കോഴ്സുകളിലേയ്കുള്ള പ്രവേശനത്തിനായി www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി ജൂലൈ 4ന് 11 AM വരെയായി ദീർഘിപ്പിച്ചു. ഹെൽപ് ലൈൻ നമ്പർ : 0471 - 2332120, 2338487.
ഐ.എച്ച്.ആർ.ഡി കോളേജിൽ അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ് വിത്ത് എഐ ആൻഡ് റോബോട്ടിക്സ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ നാലു വർഷ ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയൻസിലോ കൊമേഴ്സിലോ ഹ്യൂമാനിറ്റിക്സിലോ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്സിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.ihrdadmission.org വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2234374, 9496153141, 9446283003, 9446446334.
Also Read: എസ്എസ്‌സി കംബൈന്‍ഡ് ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്): 20 വരെ അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിന് ജൂലൈ 20 വരെ അപേക്ഷിക്കാം. പൂർണമായും റസിഡൻഷ്യൽ മാതൃകയിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. ആകെ 30 സീറ്റുകളാണുള്ളത്. പ്രോസ്പെക്ടസിനും കൂടുതൽ വിവരങ്ങൾക്കും: www.dm.kerla.gov.in, ഇമെയിൽ :ildm.revenue@gmail.com, ഫോൺ: 8547610005.
Read More: പോളിടെക്‌നിക് ഡിപ്ലോമ: സ്പോട്ട് അഡ്മിഷൻ ജൂലൈ 11 മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.