കേന്ദ്ര ഗവണ്‍മെന്റിന് കീഴിലെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ /സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രൂപ്പ്-ബി , ഗ്രൂപ്പ്-സി തസ്തികകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യമെങ്ങും 2020 മാര്‍ച്ച് രണ്ട് മുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ (ടയര്‍ -1).

//ssc.nic.in എന്ന വെബ്സൈറ്റില്‍കൂടി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2019 നവംബര്‍ 25 വൈകുന്നേരം അഞ്ച് മണി. പട്ടികജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, വനിതകള്‍ എന്നിവര്‍ ഫീസിളവിനും സംവരണത്തിനും അര്‍ഹരാണ്. മറ്റുവിവരങ്ങള്‍ എസ്എസ്‌സിയുടെ www.ssckkr.kar.nic.in, //ssc.nic.in എന്നീ വെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25502520, 9483862020 എന്നീ നമ്പറുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook