/indian-express-malayalam/media/media_files/2025/05/13/cbse-exam-students-fi-01-172280.jpg)
ഫയൽ ചിത്രം
KEAM 2025 Result: തിരുവനന്തപുരം: കേരള എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതോടെയാണ് ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനമായത്.
Also Read: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ അടുത്ത വർഷം മുതൽ രണ്ടു തവണ
വിദഗ്ധ സമിതിയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ സർക്കാർ വൈകിയതാണ് പരീക്ഷാ ഫലം വൈകാൻ കാരണമായത്. പരീക്ഷാ ഫലം റിലീസ് ചെയ്തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.Kerala.gov.in-ൽ നിന്ന് ഫലം പരിശോധിക്കാം. പരീക്ഷയുടെ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് KEAM ഫലങ്ങൾ തയ്യാറാക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഫലം പരിശോധിക്കാം.
Also Read: പോളിടെക്‌നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു
സ്‌കോർകാർഡിന്റെ രൂപത്തിലാണ് ഫലം പ്രഖ്യാപിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ വിഭാഗം, അപേക്ഷാ നമ്പർ, ലഭിച്ച മാർക്കുകൾ, യോഗ്യതാ മാർക്കുകൾ തുടങ്ങിയ വിശദാംശങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം റാങ്ക് ലിസ്റ്റുകളും അധികൃതർ പുറത്തുവിടും.
Also Read: എസ്എസ്എൽസി: സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാർക്ക് വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.
സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സർക്കാർ കോളേജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്.
Read More: എൽ.എൽ.ബി: റാങ്ക് ലിസ്റ്റും ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.