scorecardresearch

പോളിടെക്‌നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം

author-image
Education Desk
New Update
polytechnic

Source: Freepik

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തിയതിയും നൽകി 'Check your allotment', 'Check your Rank ലിങ്കുകൾ വഴി നിലവിൽ ലഭിച്ച അലോട്ട്‌മെന്റ്‌റും അന്തിമ റാങ്കും പരിശോധിക്കാം.

Advertisment

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടണം. അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ നിന്നും ഒഴിവാക്കുന്നതുമാണ്. എന്നാൽ അലോട്‌മെന്റിനു ശേഷം വരുന്ന കൗൺസലിംഗ്/സ്‌പോട്ട് അഡ്മിഷൻ എന്നിവയിൽ പങ്കെടുക്കാം. 

Also Read: കീം പരീക്ഷാ ഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും

നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാം. ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ്/IHRD/CAPE പോളിടെക്‌നിക്കുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) ഹാജരായി വെരിഫിക്കേഷൻ നടത്തി രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ രണ്ടാമത്തെ അലോട്ട്‌മെന്റിൽ അഡ്മിഷൻ എടുക്കണം.അല്ലാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകും. 

Also Read: എസ്എസ്എൽസി: സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ നിലവിലെ ഓപ്ഷനുകൾ പുന:ക്രമീകരണം ചെയ്യുന്നതിനോ ഒഴിവാക്കുന്നതിനോ അഡ്മിഷൻ പോർട്ടലിലെ PARTIAL CANCELLATION/ RE-ARRANGEMENT OF OPTIONS ലിങ്കിലൂടെ കഴിയും. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താൽപര്യമുള്ളവർ ജൂൺ 30 ന് വൈകിട്ട് നാലു മണിക്ക് മുമ്പ് പൂർത്തീകരിക്കണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനക്രമീകരണം നടത്താം.

Read More

Advertisment
Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: