scorecardresearch

എൽ.എൽ.ബി: റാങ്ക് ലിസ്റ്റും ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ഫലം ലഭ്യമാണ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ഫലം ലഭ്യമാണ്

author-image
Education Desk
New Update
education

Source: Freepik

2025-26 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും അന്തിമ ഉത്തര സൂചികയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471  2332120, 2338487.

ബി.ടെക് ലാറ്ററൽ എൻട്രി: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Advertisment

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശ പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Also Read: ഐ.ടി.ഐകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മെഴ്സി ചാൻസ് പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം പഠനം നടത്തിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മെഴ്സി ചാൻസ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2010 റിവിഷൻ സ്കീമിൽ പ്രവേശനം നേടിയവരും അതിനു മുൻപ് നിലനിന്നിരുന്ന റിവിഷൻ സ്കീമുകളിൽ നിന്നും 2010 റിവിഷനിലേക്ക് മാറ്റം നേടിയവരുമായ വിദ്യാർഥികളിൽ ഇതുവരെ ഡിപ്ലോമ വിജയിച്ചിട്ടില്ലാത്തവർക്ക് മെഴ്സി ചാൻസ് പരീക്ഷ എഴുതാം. വിശദ വിവരങ്ങൾക്ക്: www.sbte.kerala.gov.in, tekerala.org.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: