/indian-express-malayalam/media/media_files/2025/06/05/OVIOPglhpug4keJcNnk7.jpg)
Source: Freepik
2025-26 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/IHRD/CAPE/LBS/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 11 മുതൽ 15 വരെ അതാതു സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം.
ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ www.polyadmission.org/let അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration ലിങ്ക് വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കാം. സ്‌പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് One Time Registration നും അപേക്ഷ സമർപ്പണത്തിനും ജൂലൈ 10 വരെ അവസരം ഉണ്ടായിരിക്കും. One Time Registration ഫീസായി പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾ 200 രൂപയും മറ്റു വിഭാഗങ്ങൾ 400 രൂപയും ഓൺലൈനായി അടയ്ക്കണം.
Also Read: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ അടുത്ത വർഷം മുതൽ രണ്ടു തവണ
നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകൾ കൂടി ഉൾപ്പെടുത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കും. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org/let വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ ശ്രദ്ധിക്കണം.
എൽഎൽഎം കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ വച്ച് ഓൺലൈനായാണ് നടത്തുന്നത്. ഇതിനായി ജൂലൈ 10ന് വൈകിട്ട് 5വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾ, വിജ്ഞാപനങ്ങൾ എന്നിവ www.cee.kerala.gov.in ൽ ലഭ്യമാണ്.
Also Read: പോളിടെക്നിക് ഡിപ്ലോമ: മൂന്നാം സ്പോട്ട് അഡ്മിഷൻ
സ്കോൾ - കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം ജൂലൈ 15 വരെ അപേക്ഷിക്കാം
സ്കോൾ-കേരള 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം/ പുനഃപ്രവേശനത്തിന് ഓൺലൈനായി ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും www.scolekerala.org വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡൂലൈ 17 വൈകിട്ട് 5 നു മുൻപായി സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.
Also Read: KEAM 2025 Result: കീം പരീക്ഷാ ഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും
എം.ടെക് പ്രവേശനം
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2025-26 അധ്യയന വർഷത്തിലെ കെഎസ്ആർടിസി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള എം.ടെക് മാനേജ്മെന്റ് സീറ്റുകളിലേക്ക് (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 7. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572.
Read More: എസ്എസ്എൽസി: സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.