scorecardresearch

പോളിടെക്നിക് ഡിപ്ലോമ: മൂന്നാം സ്പോട്ട് അഡ്മിഷൻ

ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ നൽകാം

ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ നൽകാം

author-image
Education Desk
New Update
education

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിങ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള മൂന്നാം സ്പോട്ട് അഡ്മിഷൻ 9 മുതൽ 12 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org യിൽ പ്രസിദ്ധീകരിച്ച സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ നൽകാം.

ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

Advertisment

കേരളത്തിലെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. നീറ്റ് യു.ജി മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ആയുർവേദ കോഴ്സുകളിലേക്കും മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും www.cee.Kerala.gov.in വഴി 9ന് വൈകിട്ട് 3വരെ ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യാം. ഹെൽപ് ലൈൻ: 0471-2525300.

എച്ച് ഡി സി ആൻഡ് ബി എം സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കുറവൻകോണം സഹകരണ പരിശീലന കോളജിലെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് 10 ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8848745524, 8547506990.

Read More

Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: