/indian-express-malayalam/media/media_files/1aPRyB4yfDJL4wAgFw9p.jpg)
സംസ്‌കൃത സർവകലാശാല
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകളിൽ സെപ്തംബർ ആറിന് ഉച്ചയ്ക്ക് ശേഷം നടക്കേണ്ട സോഫ്റ്റ‍്‍വെയർ പാക്കേജ് ഓഫീസ് പരീക്ഷ അന്നേ ദിവസം രാവിലെ (9.30 മുതൽ 12.30 വരെ) നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
എൽബിഎസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈഥണിന് എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. 13 വരെ www.lbscentre.Kerala.gov.in മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിലുള്ള പരാതികൾ 6ന് വൈകിട്ട് 5നകം lbstvpm@gmail.com ൽ സമർപ്പിക്കണം. പരാതി പരിഹരിച്ചുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
Read More
- Kerala KTET Result 2024: കെ-ടെറ്റ് ഏപ്രിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
- നഴ്സസ് ക്ഷേമനിധി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
- എംബിബിഎസ്/ ബിഡിഎസ് പ്രവേശനം: ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- കീം 2024 മൂന്നാം ഘട്ട അലോട്ട്മെന്റ്, ഓപ്ഷൻ രജിസ്ട്രേഷൻ നിർബന്ധം
- ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.