scorecardresearch

ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും

എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും

author-image
Education Desk
New Update
Application

വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം: കേരളത്തിലെ 4 പോളിടെക്‌നിക് കോളേജുകളായ  ഗവ. പോളിടെക്‌നിക് കോളേജ്,  പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം,  സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം  എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/pt എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  

Advertisment

ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 10 ശതമാനം വീതം സീറ്റുകൾ സർക്കാർ / പൊതുമേഖല / സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയമോ, 2 വർഷ ഐ.ടി.ഐ. /കെ ജി സി ഇ / വി എച്ച് എസ് ഇ / ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.  എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക്‌ സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും. അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം. പൊതുവിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ്  വൺ ടൈം രജിസ്ട്രേഷൻ ഫീസ്. 

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org/pt എന്ന വെബ്സൈറ്റ് മുഖേന വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനു ശേഷം വിവിധ സർക്കാർ / സർക്കാർ എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ  സർക്കാർ സീറ്റുകളിലേക്കും, ഗവൺമെന്റ് / ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, സർക്കാർ എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വൺ ടൈം രജിസ്ട്രേഷൻ അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം സെപ്റ്റംബർ മൂന്നാണ്.  കൂടുതൽ വിവരങ്ങൾ മേൽപറഞ്ഞ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: