scorecardresearch

ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനീയർ: ജൂലൈ 30 വരെ അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെടുന്നവർ ആറു മാസത്തെയോ, ഒരു വർഷത്തെയോ  പരിശീലനം ഐഐഐസിയിൽ പൂർത്തീകരിക്കണം. പരിശീലന ഫീസ് കമ്പനി വഹിക്കും

തിരഞ്ഞെടുക്കപ്പെടുന്നവർ ആറു മാസത്തെയോ, ഒരു വർഷത്തെയോ  പരിശീലനം ഐഐഐസിയിൽ പൂർത്തീകരിക്കണം. പരിശീലന ഫീസ് കമ്പനി വഹിക്കും

author-image
Careers Desk
New Update
engineer

Source: Freepik

സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ ഐ ഐ സി) ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് എൻജിനീയർമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നു. ജൂലൈ 30 വരെ അപേക്ഷിക്കാം.

Advertisment

ഐഐഐസിയിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനത്തിൽ രജിസ്റ്റർ ചെയ്യുന്ന ബിടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ബിരുദധാരികൾക്കും, തത്തുല്യ ബിരുദധാരികൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർക്ക് ഐഐഐസി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പരീക്ഷ എഴുതണം. പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുന്നൂറുപേർക്ക് കമ്പനി ജോലിക്കുള്ള ക്ഷണം ലഭിക്കും. 

Also Read: ക്ലർക്ക്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ ഒഴിവുകൾ

തിരഞ്ഞെടുക്കപ്പെടുന്നവർ ആറു മാസത്തെയോ, ഒരു വർഷത്തെയോ  പരിശീലനം ഐഐഐസിയിൽ പൂർത്തീകരിക്കണം. പരിശീലന ഫീസ് കമ്പനി വഹിക്കും. ഈ പരിശീലന കാലയളവിൽ 15000  ൽ കുറയാത്ത തുക സ്‌റ്റൈപ്പെൻഡ് ആയി ലഭിക്കും. പരിശീലനത്തിന് ശേഷം കമ്പനിയുടെ തൊഴിലിടങ്ങളിലേക്ക് വിന്യസിക്കപ്പെടും.

Also Read: എസ്‌എസ്‌സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisment

ബിടെക് സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ  വിജയിച്ചവർക്കും, തത്തുല്യ ബിരുദധാരികൾക്കും ഐഐഐസിയുടെ വെബ്‌സൈറ്റിലെ അഡ്മിഷൻ ടാബിലൂടെ ഹയർ ട്രെയിൻ ഡിപ്ലോയ് സ്‌കീമിൽ അപേക്ഷ സമർപ്പിക്കാം. പ്രായ പരിധി 24 വയസ് (അപേക്ഷകർ 2001 ജൂൺ  1 നോ ശേഷമോ ജനിച്ചവർ ആയിരിക്കണം).

Also Read: കീം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐഐഐസി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പാസായിട്ടും HTD സ്‌കീമിൽ തെരെഞ്ഞെടുക്കപ്പെടാത്തവർക്ക് ഐ ഐ ഐ സിയുടെ റെഗുലർ പരിശീലനങ്ങളിൽ അപേക്ഷ സമർപ്പിക്കാം. റെഗുലർ പരിശീലനങ്ങളിൽ പരിശീലന ഫീസ് വിദ്യാർഥി വഹിക്കണം. പരിശീലനത്തിന് ശേഷം ഇന്ത്യയിലെ വൻകിട നിർമാണ കമ്പനികളിൽ അതത്  മേഖലകളിൽ ജോലി ലഭിക്കും. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാൻ www.iiic.ac.in സന്ദർശിക്കുക. അപേക്ഷാഫീസ് 600 രൂപ. വിശദവിവരങ്ങൾക്ക്:  www.iiic.ac.in, 8078980000.

Read More: പോളിടെക്‌നിക് ഡിപ്ലോമ: സ്പോട്ട് അഡ്മിഷൻ ജൂലൈ 11 മുതൽ

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: