scorecardresearch

എസ്‌എസ്‌സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും. ടയർ-2 പരീക്ഷ 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും

ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും. ടയർ-2 പരീക്ഷ 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും

author-image
Education Desk
New Update
education

Source: Freepik

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ് എസ് സി) 2025ലെ കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ പ്രഖ്യാപിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) തസ്തികകളിലായി 3,131 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും. ടയർ-2 പരീക്ഷ 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും. അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതകൾ, എസ്.സിഎസ്.ടി, പിഡബ്ല്യുഡി, മുൻസൈനികർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി www.ssc.gov.in വെബ്‌സൈറ്റ് വഴി ജൂലൈ 18ന് രാത്രി 11 മണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssc.gov.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. ഹെൽപ്പ് ലൈൻ: 080-25502520.

Also Read: പോളിടെക്‌നിക് ഡിപ്ലോമ: സ്പോട്ട് അഡ്മിഷൻ ജൂലൈ 11 മുതൽ

നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം: വിവരങ്ങൾ പ്രസിദ്ധീകരിച്ചു

Advertisment

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആന്റ്പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ജൂലൈ 5 വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ   നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

Also Read: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ അടുത്ത വർഷം മുതൽ രണ്ടു തവണ

ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്:സ്കോർ സമർപ്പിക്കണം

2025 ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് NATA സ്കോറും, യോഗ്യത പരീക്ഷയിൽ (പ്ലസ് ടു / ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യുന്നതിനും ജൂലൈ 5 വൈകുന്നേരം 5 മണി വരെ വെബ്‌സൈറ്റിൽ സൗകാര്യം ലഭിക്കും. യഥാസമയം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA - 2025) പരീക്ഷയിൽ ലഭിച്ച സ്കോറുംയോഗ്യത പരീക്ഷയിൽ (പ്ലസ് ടു / ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കുംസമർപ്പിക്കാത്ത വിദ്യാർത്ഥികളെയും ആവശ്യമായ രേഖകൾ അപ്‌ലോഡ്‌ചെയ്യാത്തവരെയും 2025 ലെ NATA യോഗ്യത നേടാത്തവരെയും ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്കിന്പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in,0471 2332120, 2338487.

Also Read: പോളിടെക്‌നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

പരീക്ഷാ ഫലം

Advertisment

സാങ്കേതിക വകുപ്പ് പരീക്ഷ കണ്ട്രോളർ നടത്തിയ ഡിപ്ലോമ പരീക്ഷയുടെ (റിവിഷൻ 2015, 2021) ഫലം www.sbtekerala.gov.in ൽ പ്രസിദ്ധീകരിച്ചു.

Read More: കീം പരീക്ഷാ ഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കും

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: