scorecardresearch

Kerala Jobs: ക്ലർക്ക്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ ഒഴിവുകൾ

Kerala Jobs: കേരളത്തിലെ വിവിധ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs: കേരളത്തിലെ വിവിധ തൊഴിൽ അവസരങ്ങൾ അറിയാം

author-image
Careers Desk
New Update
health

Source: Freepik

അതിഥി അദ്ധ്യാപക ഇന്റർവ്യൂ

തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ സംസ്‌കൃതം വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04902346027.

ഡെപ്യൂട്ടേഷൻ നിയമനം

Advertisment

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് എറണാകുളം ഓഫീസിൽ ഒഴിവ് വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് കേരള സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ ഉചിതമാർഗ്ഗേന ജൂലൈ 15 നകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആൻഡി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവിൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി- 682026, എറണാകുളം (ഫോൺ 0484 2537411) വിലാസത്തിൽ സമർപ്പിക്കണം.

അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് മാനേജരുടെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 4ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2028 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് (3 ഒഴിവ്), പ്രോജക്ട് അസിസ്റ്റന്റ് (2 ഒഴിവ്) താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Also Read: ഗസ്റ്റ് ലക്ചറർ ഒഴിവുകൾ, ഇന്റർവ്യൂ വഴി നിയമനം

പ്രോജക്ട് അസിസ്റ്റന്റ് അഭിമുഖം

Advertisment

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 7ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസൽ വച്ച് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

അഭിമുഖം

വിതുര താലൂക്ക് ആശുപത്രിയിൽ 2025-26 സാമ്പത്തിക വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫാർമസിയിൽ നേടിയ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് ഫാർമസിസ്റ്റിന്റെ യോഗ്യത. ലാബ് ടെക്നീഷ്യന് ലാബ് ടെക്നീഷ്യൻ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ രജിസ്ട്രേഷനും 2 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എസ്.എസ്.എൽ.സി യാണ് ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത. പ്രായപരിധി 40 വയസ്സ്. താൽപ്പര്യമുള്ളവർ ജൂലൈ 5ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും, ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

എസ് ഇ ഒ എക്‌സിക്യൂട്ടീവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ എസ് ഇ ഒ എക്‌സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കഴക്കൂട്ടത്തുള്ള അസാപ് കേരളയുടെ ആസ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഐറ്റി, മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് https://asapkerala.gov.in/careers/ ലിങ്ക് സന്ദർശിക്കുക. ജൂൺ 29ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

Also Read: യുകെയിൽ ഡോക്ടർമാർക്ക് അവസരം; കൊച്ചിയിൽ അഭിമുഖം

ഡെപ്യൂട്ടേഷൻ നിയമനം

കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തിൽ അതിന് താഴെയുളള ശമ്പള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട് 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ജൂലൈ 15 വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

Also Read: കോപ്പി എഡിറ്റർ, കോച്ച്, ട്രെയിനർ ഒഴിവുകൾ

എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനം

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career.

Read More: അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: