scorecardresearch

Kerala Jobs: ഗസ്റ്റ് ലക്ചറർ ഒഴിവുകൾ, ഇന്റർവ്യൂ വഴി നിയമനം

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം

author-image
Careers Desk
New Update
education

Source: Freepik

വാക്-ഇൻ-ഇന്റർവ്യൂ

സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിന്റിംഗ് പ്രോജക്ടുകളിലേക്ക് താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ ഇൻസ്‌പെക്ഷൻ/പാക്കിംഗ് അസിസ്റ്റന്റ് സ്റ്റാഫുകളുടെ ഒഴിവുണ്ട്. പ്രായപരിധി ജൂൺ 24 ന് 50 വയസിൽ കൂടാൻ പാടില്ല. എസ് എസ് എൽ സി അല്ലെങ്കിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ് / തത്തുല്യ യോഗ്യതയും പ്രിന്റിങ് സ്ഥാപനത്തിൽ ജോലി പരിചയവുമുള്ളവർക്ക്  25ന് രാവിലെ 11 മുതൽ സി-ഡിറ്റ് തിരുവല്ലം മെയിൻ ക്യാമ്പസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽവിവരങ്ങൾക്ക്: 8921412961, www.cdit.org, www.careers.cdit.org .  

ഗസ്റ്റ് ലക്ചറർ നിയമനം

Advertisment

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ജൂൺ 24 രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. നിലവിൽ രണ്ട് ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2222935.

Also Read: യുകെയിൽ ഡോക്ടർമാർക്ക് അവസരം; കൊച്ചിയിൽ അഭിമുഖം

ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ ക്ഷണിച്ചു

വയനാട് ടൗൺഷിപ്പ് നിർവഹണ യൂണിറ്റിൽ ക്ലാർക്കിന്റെ 3 ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിലെ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട് 1, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ നിരാക്ഷേപ പത്രം എന്നിവ സഹിതം പൂർണമായ അപേക്ഷ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, വയനാട് ടൗൺഷിപ്പ് പ്രോജക്ട് ആന്റ് ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഗസ്റ്റ് ലക്ചറർ നിയമനം

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: gptcnedumangad@gmail.com.

ചീഫ് റേഡിയോഗ്രാഫ‍‌ര്‍ നിയമനം

Advertisment

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, മഞ്ചേരി ഗവ. മെഡിക്കല്‍‌ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ KHRWS സിടി സ്കാന്‍ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ന് വൈകിട്ട് 4 ന് മുന്‍പായി അപേക്ഷ സമ‍ര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.Kerala.gov.in.

Also Read: അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

ജ്വാല ലീഗൽ സെല്ലിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗൽ സെല്ലിൽ ലീഗൽ അഡ്വൈസർ, ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ജില്ലകളിൽ ലീഗൽ കൗൺസിലർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ഒരു വർഷമാണ് നിയമന കാലാവധി. ജില്ലാതല ലീഗൽ കൗൺസിലർ തസ്തികയിലെ അപേക്ഷകൾ അതാത് ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ലീഗൽ അഡ്വൈസർ അപേക്ഷകൾ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും സമർപ്പിക്കണം. ലീഗൽ കൗൺസിലർ തസ്തികയിലേക്ക് സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാവൂ.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം 30 ന് മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : 0471-2315375, cposcdd@gmail.com.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: