/indian-express-malayalam/media/media_files/uploads/2019/07/kerala-university.jpg)
കേരള സർവകലാശാല
തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ 202425അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്സൈറ്റില്‍) ഓണ്‍ലൈനായി ഒടുക്കി ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.
നിലവില്‍ ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയവര്‍ പ്രൊഫൈല്‍ മുഖേന വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല. അലോട്ട്മെന്റ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന അതാത് തീയതികളില്‍ (18.06.2024 to 22.06.2024) യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരായി Permanent/Temporary അഡ്മിഷന് എടുക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ Temporary / Permanent അഡ്മിഷന് എടുക്കാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് വരുന്ന മൂന്നാം അലോട്ട്മെന്റിലേക്ക് ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷന് ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപാര്‍ (APAAR) ഐ.ഡി. നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
ആയതിനാല്‍ നിലവില്‍ അപാര്‍ ((APAAR) ഐ.ഡി. ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ അഡ്മിഷന് തീയതിക്ക് മുന്‍പായി www.abc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപാര്‍ (APAAR) ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്.
Read More
- സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു
- ശമ്പളമായി 50000 വേണോ? കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റാകാം
- ബിരുദക്കാർക്ക് അവസരം, ഗ്രാമീൺ ബാങ്കിൽ ഒഴിവുകൾ
- പരീക്ഷയില്ല, അഭിമുഖത്തിലൂടെ കേന്ദ്രസർക്കാർ ജോലി നേടാം; എൻസിഇആർടിയിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us