/indian-express-malayalam/media/media_files/uploads/2021/07/sslc-result.jpg)
Kerala SSLC Result 2021, DHSE Kerala Board SSLC 10th Result 2021 Highlights: A keralaresults.nic.in: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയ ശതമാനം 99.47. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ 0.65% വർധന. ഇതാദ്യമായാണ് വിജയം 99 ശതമാനം കടക്കുന്നത്. ഗ്രേസ് മാർക്കില്ലാതെയാണ് ഇത്തവണ വിജയ ശതമാനം കൂടിയത്.
എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. 1,21,318 വിദ്യാർഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. ഏറ്റവും കൂടുതൽ വിജയം കണ്ണൂർ ജില്ലയിൽ, 99.85%.
Read More: Kerala Plus Two Result 2021 Date DHSE Kerala HSE 12th Exam Results: പ്ലസ് ടു ഫലം ഈ മാസം അവസാനത്തോടെ
പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ഫലം പരിശോധിക്കാവുന്നതാണ്. താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകും.
- http:// keralapareekshabhavan.in
- https:// sslcexam.kerala.gov.in
- www. results.kite.kerala.gov.in
- http:// results.kerala.nic.in
- www.prd.kerala.gov.in
- www.sietkerala.gov.in
- എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// thslcexam.kerala. gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.
നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
Also Read: ചരിത്രത്തിലാദ്യം; പഠനം ഓൺലൈൻ, പരീക്ഷ ഓഫ് ലൈൻ, എസ് എസ് എൽ സി ഫലം ഇന്ന്
/indian-express-malayalam/media/media_files/uploads/2021/07/kerala-sslc-result-2021-direct-links-official-websites-keralaresults-nic-in-sslcexam.kerala.gov_.in-results.kite_.kerala.gov_.in-1.jpg)
How to Check Kerala SSLC Result 2021 online at Keralapareeksahabhavan.in, Sslcexam.kerala.gov.in, Results.kite.kerala.gov.in, Results.kerala.nic.in, prd.kerala.gov.in, Keralaresults.nic.in: എസ് എസ് എല്‍ സി ഫലം ഓണ്‍ലൈനായി എങ്ങനെ അറിയാം?
മേല്‍പ്പറഞ്ഞ ഏതെങ്കിലും അഡ്രസ് ബ്രൌസറില്‍ ടൈപ്പ് ചെയ്‌താല്‍ വെബ്‌സൈറ്റ് കാണാന്‍ കഴിയും. അവിടെ, സ്ക്രീനിന്റെ വലതു വശത്ത് കാണുന്ന കാണുന്ന ബോക്സില്‍ സ്കൂള്‍, സ്കൂള്‍ കോഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ റിസള്‍ട്ട് അറിയാന്‍ കഴിയും.
Read Here
- ഒരു എസ്എസ്എൽസി അപാരത
- എസ് എസ് എൽ സി പരീക്ഷയിലെ ഈസും വാസും പിന്നെ അഡീഷണൽ ഷീറ്റും
- Kerala SSLC: എസ്എസ്എൽസി കഴിഞ്ഞവർക്ക് പഠിക്കാവുന്ന കോഴ്സുകൾ
- 15:29 (IST) 14 Jul 2021സേ പരീക്ഷാ തീയതി പിന്നീട്
സേ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. പുനർമൂല്യ നിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും 17 മുതൽ 23 വരെ അപേക്ഷിക്കാം.
- 15:28 (IST) 14 Jul 2021എസ്എസ്എൽസി ഫലപ്രഖ്യാപനം
എസ്എസ്എൽസി ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു
- 15:28 (IST) 14 Jul 2021എസ്എസ്എൽസി ഫലപ്രഖ്യാപനം
എസ്എസ്എൽസി ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു
- 15:27 (IST) 14 Jul 2021എസ്എസ്എൽസി പരീക്ഷാ ഫലം ഒറ്റനോട്ടത്തിൽ
- പരീക്ഷ എഴുതിയത്- 2889 പേർ
- പരീക്ഷ വിജയിച്ചത്-2881 പേർ
- വിജയശതമാനം- 99.72%
- എല്ലാ വിഷയത്തിനും എ പ്ലസ്- 704 പേർ
- 15:23 (IST) 14 Jul 2021എസ്എസ്എൽസി പരീക്ഷാ ഫലം ഒറ്റനോട്ടത്തിൽ
- പരീക്ഷ എഴുതിയത്- 2889 പേർ
- പരീക്ഷ വിജയിച്ചത്-2881 പേർ
- വിജയശതമാനം- 99.72%
- എല്ലാ വിഷയത്തിനും എ പ്ലസ്- 704 പേർ
- 15:22 (IST) 14 Jul 2021ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റർ മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍ പികെഎംഎച്ച്എസ്എസ് എടരിക്കോട് (മലപ്പുറം). 2076 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ചു പേർ പരീക്ഷ എഴുതിയത്-സെന്റ് തോമസ് എച്ച്എസ്എസ് നിരണം., വെസ്റ്റ് കിഴക്കുംഭാഗം(പത്തനംതിട്ട). ഇവിടെ ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതിയത്.
- 15:22 (IST) 14 Jul 2021എഎച്ച്എല്‍സി പരീക്ഷാഫലം
- സ്‌കൂള്‍- കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വള്ളത്തോള്‍ നര്‍, ചെറുതുരുത്തി തൃശ്ശൂര്‍
- പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍-68
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-68
- വിജയശതമാനം-100%
- 15:22 (IST) 14 Jul 2021ടിഎച്ച്എല്‍സി (എച്ച്ഐ) പരീക്ഷാഫലം
- ആകെ സ്‌കൂളുകള്‍-2
- പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍-17
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-17
- വിജയശതമാനം-100%
- 15:22 (IST) 14 Jul 2021എസ്എസ്എല്‍സി (എച്ച്ഐ) പരീക്ഷാഫലം
- ആകെ സ്‌കൂളുകള്‍-29
- ആകെ പരീക്ഷഎഴുതിയത്-256 പേര്‍
- ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-256
- വിജയശതമാനം-100%
- 15:11 (IST) 14 Jul 2021ടിഎച്ച്എൽസിക്ക് 99.72% വിജയം
ആകെ സ്‌കൂളുകള്‍-48
പരീക്ഷ എഴുതിയത്-2889 വിദ്യാര്‍ഥികള്‍
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-2881
വിജയശതമാനം- 99.72%
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍-704
- 15:07 (IST) 14 Jul 2021ലക്ഷദ്വീപിലെ പരീക്ഷാ ഫലം
ലക്ഷദ്വീപിൽ 9 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
- പരീക്ഷ എഴുതിയത് 627 പേര്‍
- ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 607
- വിജയശതമാനം- 96.81%
- 15:06 (IST) 14 Jul 2021ഗള്‍ഫ് സെന്ററുകളിലെ പരീക്ഷാഫലം
- ആകെ സ്കൂളുകൾ-9
- പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍-573
- ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍-556
- വിജയശതമാനം-97.03%
- മൂന്ന് ഗള്‍ഫ് സെന്ററുകള്‍ 100% വിജയം നേടി
- 15:05 (IST) 14 Jul 2021എസ്എസ്എസ്എല്‍സി (പഴയ സ്‌കീം അനുസരിച്ചുള്ളവര്‍)
- പരീക്ഷ എഴുതിയത്- 346
- ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്- 270
- വിജയശതമാനം-78.03%
- 15:05 (IST) 14 Jul 2021എസ്എസ്എല്‍സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്‌കീം അനുസരിച്ചുള്ളവര്‍)
- പരീക്ഷ എഴുതിയത് 645 പേര്‍.
- ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേര്‍.
- വിജയശതമാനം 83.26%
- 15:04 (IST) 14 Jul 2021എസ്എസ്എല്‍സി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്‌കീം അനുസരിച്ചുള്ളവര്‍)
- പരീക്ഷ എഴുതിയത് 645 പേര്‍.
- ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-537 പേര്‍.
- വിജയശതമാനം 83.26%
- 14:28 (IST) 14 Jul 2021സേ പരീക്ഷാ തീയതി പിന്നീട്
സേ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. പുനർമൂല്യ നിർണയത്തിനും സൂക്ഷമ പരിശോധനയ്ക്കും 17 മുതൽ 23 വരെ അപേക്ഷിക്കാം.
- 14:28 (IST) 14 Jul 2021ടിഎച്ച്എൽസിക്ക് 99.72% വിജയം
ആകെ സ്‌കൂളുകള്‍-48
പരീക്ഷ എഴുതിയത്-2889 വിദ്യാര്‍ഥികള്‍
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്-2881
വിജയശതമാനം- 99.72%
എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികള്‍-704
- 14:26 (IST) 14 Jul 2021വിജയ ശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാലക്കാട്
വിജയ ശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാലക്കാട്-99.97 ശതമാനം. ഏറ്റവും ഉയർന്ന വിജയശതമാനമുളള വിദ്യാഭ്യാസ ജില്ല പാലാ (99.17%).
- 14:23 (IST) 14 Jul 20212214 സ്കൂളുകൾക്ക് നൂറു ശതമാനം വിജയം
2214 സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം 1837 സ്കൂളുകളായിരുന്നു സമ്പൂർണ വിജയം നേടിയത്.
- 14:17 (IST) 14 Jul 2021ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ
ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്. 7,838 കുട്ടികൾക്ക് എ പ്ലസ് കിട്ടിയത്
- 14:16 (IST) 14 Jul 2021ഏറ്റവും കൂടുതൽ വിജയം കണ്ണൂർ ജില്ലയിൽ
ഏറ്റവും കൂടുതൽ വിജയം കണ്ണൂർ ജില്ലയിൽ, 99.85%. വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല വയനാടാണ്
- 14:12 (IST) 14 Jul 2021ഇരട്ടി ചോദ്യം പകുതി ഉത്തരം, കാലത്തിനനുസരിച്ച് മാറിയ എസ് എസ് എൽ സി പരീക്ഷയും ഫലവും
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പലത് കൊണ്ടും വ്യത്യസ്തമായതാണ് ഇത്തവണത്തെ എസ് എസ് എൽ സി പഠനവും പരീക്ഷയും. കേരളത്തിൽ ഇതിന് മുമ്പ് എസ് എസ്. എൽ സിയിൽ കാര്യമായ മാറ്റം നടന്ന രണ്ട് വർഷങ്ങളുണ്ട്. ആദ്യത്തേത് 1986-87 അക്കാദമിക് വർഷം. Read More
- 14:11 (IST) 14 Jul 2021എ പ്ലസ് കിട്ടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന
എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. 1,21,318 വിദ്യാർഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് നേടിയത് 41,906 പേർ
- 14:10 (IST) 14 Jul 2021എസ്എസ്എൽസിക്ക് റെക്കോർഡ് ജയം
കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ 0.65% വർധന. ഇതാദ്യമായാണ് വിജയം 99 ശതമാനം കടക്കുന്നത്.
- 14:06 (IST) 14 Jul 2021എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.47%
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയ ശതമാനം 99.47%. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്
- 14:01 (IST) 14 Jul 2021എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം
എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം ഉടൻ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാർത്താസമ്മേളനം തുടങ്ങി
- 13:45 (IST) 14 Jul 2021സഫലം ആപ് വഴി എസ്എസ്എൽസി ഫലം അറിയാം
സഫലം ആപ് വഴിയും വിദ്യാർഥികൾക്ക് എസ്എസ്എൽസി ഫലം അറിയാം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്യാം
- പ്ലേസ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്യുക
- ആപ് തുറന്ന് മൊബൈൽ നമ്പർ കൊടുക്കുക
- റോൾ കോഡ്/റോൾ നമ്പർ, കോഡ് നൽകുക
- റിസൾട്ട് കാണാനാവും
- 13:45 (IST) 14 Jul 2021സഫലം ആപ് വഴി എസ്എസ്എൽസി ഫലം അറിയാം
സഫലം ആപ് വഴിയും വിദ്യാർഥികൾക്ക് എസ്എസ്എൽസി ഫലം അറിയാം. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്യാം
- പ്ലേസ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്യുക
- ആപ് തുറന്ന് മൊബൈൽ നമ്പർ കൊടുക്കുക
- റോൾ കോഡ്/റോൾ നമ്പർ, കോഡ് നൽകുക
- റിസൾട്ട് കാണാനാവും
- 13:36 (IST) 14 Jul 2021ഉത്തരക്കടലാസ് മൂല്യനിർണ്ണയം 25 ന് അവസാനിച്ചു
ഉത്തരക്കടലാസ് മൂല്യനിർണ്ണയം ജൂൺ ഏഴിന് ആരംഭിച്ചത്. 25 ന് മൂല്യനിർണം അവസാനിച്ചുവെങ്കിലും കോവിഡ് പ്രൊട്ടക്കോൾ പാലിച്ചുള്ള ടാബുലേഷൻ പൂർത്തിയായി പരീക്ഷാ ബോർഡ് കൂടിയത് ഇന്നലെ (13)യാണ്. ഇന്ന് ഉച്ചയ്ക്കാണ് കോവിഡ് കാല എസ് എസ് എൽ സി ഫലം പ്രഖ്യാപനം നടക്കുന്നത്.
- 13:02 (IST) 14 Jul 2021കോവിഡ് കാലത്തെ രണ്ടാം പത്താംക്ലാസ് പരീക്ഷാഫലം
കോവിഡ് കാലത്തെ രണ്ടാം പത്താംക്ലാസ് പരീക്ഷാഫലമാണിത്. കോവിഡ് ഒന്നാം തരംഗം പരീക്ഷയെയും ഫലപ്രഖ്യാപനത്തെയും ആണ് നീട്ടിവപ്പിച്ചത്. എന്നാൽ കഴിഞ്ഞ അക്കാദമിക് സ്കൂൾ തുറന്ന് പഠനം നടന്നില്ല. വിദ്യാഭ്യാസം പൂർണ്ണമായും ഓൺലൈൻ, ടെലിവിഷൻ കേന്ദ്രീകൃതമായിരുന്നു. സംശയ നിവാരണത്തിനുള്ള സംവിധാനം സ്കൂളുകളിൽ ഏർപ്പെടുത്തിയെങ്കിലും അതത്ര സജീവമായിരുന്നില്ല. ആദ്യത്തെ ഓൺലൈൻ പഠനവും പഠിപ്പിക്കലുമാണ് കഴിഞ്ഞ അക്കാദമിക് വർഷം നടന്നത്.
- 12:46 (IST) 14 Jul 2021എസ്എസ്എൽസിക്ക് നൽകുന്നത് ഒമ്പത് ഗ്രേഡുകൾ
എസ്എസ്എൽസിക്ക് ഒമ്പത് ഗ്രേഡുകളാണ് നൽകുന്നത്. എ പ്ലസ് മുതൽ ഇ വരെയാണ് ഗ്രേഡുകൾ. എ പ്ലസ്, എ, ബി പ്ലസ്, ബി, സി പ്ലസ്, സി, ഡി പ്ലസ്, ഡി, ഇഎന്നിങ്ങനെയാണ് ഒമ്പത് ഗ്രേഡുകൾ. ഡി പ്ലസ് ഗ്രേഡ് വരെ ലഭിക്കുന്നവർക്ക് ഉന്നതപഠനത്തിന് യോഗ്യതയുള്ളവരാണ്.
- 12:42 (IST) 14 Jul 2021കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഗ്രേഡിങ്
കഴിഞ്ഞ വർഷത്തെ പോലെ തന്നെയാകും ഇത്തവണയും ഗ്രേഡിങ്. എസ്എസ്എൽസിക്ക് ജയവും തോൽവിയും ഉണ്ടാകില്ല. മുൻ വർഷങ്ങളിലെ പോലെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരും യോഗ്യത നേടാത്തവരും എന്ന രണ്ട് വിഭാഗങ്ങളേ ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും തരത്തിൽ ഏതെങ്കിലും വിഷയം കിട്ടാതെ വരുകയോ യോഗ്യത നേടാതെ വരുകയോ ചെയ്താൽ ഒരു വർഷം നഷ്ടപ്പെടാതെ ഉടൻ തന്ന പരീക്ഷ എഴുതി ഈ ബാച്ചുകാരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്ന സേ ( സേവ് എ ഇയർ) പരീക്ഷ എഴുതാനുള്ള സംവിധാനവും നിലവിലുണ്ട്.
- 12:42 (IST) 14 Jul 2021ഇത്തവണ ചോദ്യങ്ങൾ ചോയ്സ് ബേസ്ഡ് ക്വസ്റ്റ്യൻ
ഇത്തവണ ചോദ്യങ്ങളൊക്കെ ചോയ്സ് ബേസ്ഡ് ക്വസ്റ്റ്യൻ (ഒന്നിൽ കൂടുതൽ ചോദ്യം നൽകുകയും അതിൽ നിന്നും അറിയാവുന്നത് എഴുതാനുമുള്ള സാഹചര്യമായിരന്നു ഇത്തവണ. അതായത് സാധാരണയുള്ളതിനേക്കാൾ ഇരട്ടി ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്) അടിസ്ഥാനമാക്കി ആയതിനാൽ കൂടുതൽ ചോദ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിജയശതമാനം കൂടതലാകാനാണ് സാധ്യതയെന്നാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പും പ്രതീക്ഷിക്കുന്നത്. ആയിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് അത് ഗുണം ചെയ്തിട്ടുണ്ടാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.
- 12:40 (IST) 14 Jul 2021മാർച്ച് മാസത്തിൽ നടക്കേണ്ട പരീക്ഷ നടന്നത് മേയിൽ
തിരഞ്ഞെടുപ്പ്, കോവിഡ് തുടങ്ങി പല സാഹചര്യങ്ങൾ കണക്കിലെടുത്താണ് മാർച്ച് മാസത്തിൽ നടക്കേണ്ട പരീക്ഷ മേയ് മാസത്തിൽ നടത്തിയത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരന്നു പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 15 ന് പരീക്ഷാ ഫലം പ്രഖ്യാപിക്കും.
- 12:29 (IST) 14 Jul 2021എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
http:// keralapareekshabhavan.in
https:// sslcexam.kerala.gov.in
www. results.kite.kerala.gov.in
http:// results.kerala.nic.in
www. prd.kerala.gov.in
www. sietkerala.gov.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// thslcexam.kerala. gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.
- 12:25 (IST) 14 Jul 2021എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
http:// keralapareekshabhavan.in
https:// sslcexam.kerala.gov.in
www. results.kite.kerala.gov.in
http:// results.kerala.nic.in
www. prd.kerala.gov.in
www. sietkerala.gov.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// thslcexam.kerala. gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.
- 12:19 (IST) 14 Jul 2021എസ് എസ് എൽ സി – പത്തും ഇരുന്നൂറ്റിപ്പത്തും കോപ്പും
- 12:15 (IST) 14 Jul 2021ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത് 4,22,226 പേർ
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്, ഇതില്‍ 4,21,977 പേര്‍ സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.
- 12:14 (IST) 14 Jul 2021ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർത്ഥികൾ
നാലരലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
- 12:14 (IST) 14 Jul 2021എസ്എസ്എൽസി ഫലം ഇന്ന്
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.