DHSE Kerala SSLC Result 2021 Online Kerala 10th Result at keralaresults.nic.in: കോവിഡ് കോലം മാറ്റിയ കാലത്ത് സ്കൂളിൽ പോകാത്ത ആദ്യത്തെ എസ് എസ് എൽ സി ബാച്ചിന്റെ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഓൺലൈൻ ക്ലാസും ഓഫ് ലൈൻ പരീക്ഷയുമായിരുന്നു കഴിഞ്ഞ അക്കാദമിക് വർഷം. ഓട്ടോഗ്രാഫ് എഴുതലോ, മഷിയൊഴിക്കലോ, ഒക്കെ പൂർണ്ണമായും അന്യം നിന്ന പരീക്ഷാ കാലം. യാത്ര പറയലും, പിരിയുമ്പോഴത്തെ സങ്കടക്കണ്ണീരും കാണാതെ പോയ പത്താംക്ലാസുകാർ.
കോവിഡ് കാലത്തെ രണ്ടാം പത്താംക്ലാസ് പരീക്ഷാഫലമാണിത്. കോവിഡ് ഒന്നാം തരംഗം പരീക്ഷയെയും ഫലപ്രഖ്യാപനത്തെയും ആണ് നീട്ടിവപ്പിച്ചത്. എന്നാൽ കഴിഞ്ഞ അക്കാദമിക് സ്കൂൾ തുറന്ന് പഠനം നടന്നില്ല. വിദ്യാഭ്യാസം പൂർണ്ണമായും ഓൺലൈൻ, ടെലിവിഷൻ കേന്ദ്രീകൃതമായിരുന്നു . സംശയ നിവാരണത്തിനുള്ള സംവിധാനം സ്കൂളുകളിൽ ഏർപ്പെടുത്തിയെങ്കിലും അതത്ര സജീവമായിരുന്നില്ല. ആദ്യത്തെ ഓൺലൈൻ പഠനവും പഠിപ്പിക്കലുമാണ് കഴിഞ്ഞ അക്കാദമിക് വർഷം നടന്നത്,
2020ലെ പത്താം ക്ലാസുകാരുടെ അന്നത്തെ പരീക്ഷയ്ക്ക് മേലാണ് കോവിഡ് വ്യാപനം മറ്റൊരു പരീക്ഷ നടത്തിയത്. കോവിഡ് ലോക്ക് ഡൗൺ ബാധിച്ച് മാർച്ച് 10 മുതൽ 26 വരെയായിരുന്ന 2019-20 അക്കാദമിക്ക് വർഷത്തെ പരീക്ഷ നടത്തിപ്പ് മുടങ്ങി. പിന്നീട് രണ്ട് മാസത്തോളം കഴിഞ്ഞ് മെയ് മാസമായിരുന്നു പരീക്ഷ നടന്നത്.
ഇത്തവണയും പരീക്ഷ ആദ്യം മാർച്ചിൽ പ്ലാൻ ചെയ്തിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കാരണം അത് മാറ്റി വച്ചു. പിന്നീട്. കോവിഡ് രണ്ടാം തരംഗം ആഞ്ഞ് വീശിയത് പരീക്ഷയെ ബാധിച്ചു. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ആഴ്ചകൾ വച്ച് നീട്ടി ലോക്ക് ഡൗണിലിടയില്‍ ഇളവുകൾ വന്ന സാഹചര്യത്തിലാണ് ഉത്തരക്കടലാസ് മൂല്യനിർണ്ണയം ജൂൺ ഏഴിന് ആരംഭിച്ചത്. 25 ന് മൂല്യനിർണം അവസാനിച്ചുവെങ്കിലും കോവിഡ് പ്രൊട്ടക്കോൾ പാലിച്ചുള്ള ടാബുലേഷൻ പൂർത്തിയായി പരീക്ഷാ ബോർഡ് കൂടിയത് ഇന്നലെ (13)യാണ്. ഇന്ന് ഉച്ചയ്ക്കാണ് കോവിഡ് കാല എസ് എസ് എൽ സി ഫലം പ്രഖ്യാപനം നടക്കുന്നത്.

Check Kerala SSLC Result 2021 online at Keralapareeksahabhavan.in, Sslcexam.kerala.gov.in, Results.kite.kerala.gov.in, Results.kerala.nic.in, prd.kerala.gov.in, Keralaresults.nic.in: ഈ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (ജൂലൈ 14) പ്രഖ്യാപിക്കും. നാളെ ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക.
മന്ത്രിയുടെ ഫലപ്രഖ്യാപനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ഫലം പരിശോധിക്കാവുന്നതാണ്. താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭ്യമാകും.
- http:// keralapareekshabhavan.in
- https:// sslcexam.kerala.gov.in
- www. results.kite.kerala.gov.in
- http:// results.kerala.nic.in
- www. prd.kerala.gov.in
- www. sietkerala.gov.in
എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:// thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// thslcexam.kerala. gov.in ലും എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http:// ahslcexam.kerala. gov.in ലും ലഭ്യമാകുന്നതാണ്.
How to Check Kerala SSLC Result 2021 online at Keralapareeksahabhavan.in, Sslcexam.kerala.gov.in, Results.kite.kerala.gov.in, Results.kerala.nic.in, prd.kerala.gov.in, Keralaresults.nic.in: എസ് എസ് എല്‍ സി ഫലം ഓണ്‍ലൈനായി എങ്ങനെ അറിയാം?
മേല്‍പ്പറഞ്ഞ ഏതെങ്കിലും അഡ്രസ് ബ്രൌസറില്‍ ടൈപ്പ് ചെയ്‌താല്‍ വെബ്‌സൈറ്റ് കാണാന്‍ കഴിയും. അവിടെ, സ്ക്രീനിന്റെ വലതു വശത്ത് കാണുന്ന കാണുന്ന ബോക്സില്‍ സ്കൂള്‍, സ്കൂള്‍ കോഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ റിസള്‍ട്ട് അറിയാന്‍ കഴിയും.