scorecardresearch

University News 2025 May 14: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ

University News 2025 May 14: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

University News 2025 May 14: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാല അറിയിപ്പുകൾ

author-image
Education Desk
New Update
UNIVERSITY ANNOUNCEMENT

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേരള സർവകലാശാല

പ്രാക്ട‌ിക്കൽ: കേരളസർവകലാശാല  ബി. ടെക് പാർട്ട്ടൈം റീ സ്ട്രക്‌ചർഡ് കോഴ്‌സ് ( 2013 സ്കീം) ആറാം സെമസ്റ്റർ -നവംബർ 2024 - സിവിൽ എഞ്ചിനീയറിംഗ് വിഭാഗം PT. 13.4607-Geotechnical Engineering Lab - പ്രാക്ട‌ിക്കൽ പരീക്ഷ, 21.05.2025 ബുധൻ ഉച്ചക്ക് 01.00 മണി മുതൽ 4.00 മണിവരെ TKM College, Kollam - ൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് (www.keralauniversity.ac.in).

എംജി സർവകലാശാല

Advertisment

ബിബിഎ, ബിസിഎ ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ സ്റ്റുഡന്‍റ് പ്രൊഫൈലില്‍: ഒന്നാം സെമസ്റ്റര്‍ എംജിയു-യുജിപി (ഓണേഴ്സ്) ബിബിഎ, ബിസിഎ നവംബര്‍ 2024) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പ്, അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍റ് പ്രൊഫൈലില്‍ ലഭിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പകര്‍പ്പിന് അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും അപേക്ഷ നല്‍കാന്‍ കഴിയൂ. പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് ഫീസ് അടച്ച് മെയ് 24  വരെ സ്റ്റുഡന്‍റ് പ്രൊഫൈല്‍ (edp.mgu.ac.in)  മുഖേന അപേക്ഷ നല്‍കാം.

വിവിധ വിഷയങ്ങളുടെ പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും ആവശ്യമുള്ളവര്‍ എല്ലാ സേവനങ്ങളും ഒന്നിച്ചു സെലക്ട് ചെയ്ത് അപേക്ഷിക്കണം. ഒരു തവണ പുനര്‍മൂല്യനിര്‍ണയത്തിനോ സൂക്ഷ്മ പരിശോധയ്ക്കോ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് പിന്നീട് അതേ വിഷയത്തിന്‍റെയോ മറ്റു വിഷയങ്ങളുടെയോ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ നല്‍കാന്‍ കഴിയില്ല. ഒരു തവണ സമര്‍പ്പിച്ച അപേക്ഷ എഡിറ്റ് ചെയ്യാനോ വീണ്ടും സമര്‍പ്പിക്കാനോ സാധിക്കില്ല.

സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍  വിദേശ ഇന്‍റേണ്‍ഷിപ്പോടെ പി.ജി: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍  എം.ടെക്, എം.എസ്സി.  കോഴ്സുകളിലേക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. എം.ടെക്. എനര്‍ജി സയന്‍സ് ആന്‍റ് ടെക്നോളജി, എനര്‍ജി സയന്‍സ് സ്പെഷ്യലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ് വിഷയങ്ങളില്‍ എം.എസ്സി എന്നിവയാണ് കോഴ്സുകള്‍. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

Advertisment

ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദ ഗവേഷണത്തിന് അവസരം നല്‍കുന്ന പ്രോഗ്രാമുകളില്‍ എല്ലാ സെമസ്റ്ററുകളിലും ഇന്‍റേണ്‍ഷിപ്പുണ്ട്. എം. ടെക്കിന് ഒരു വര്‍ഷവും എംഎസ്സിക്ക് ആറു മാസവും വിദേശ റിസര്‍ച്ച് ഇന്‍റേണ്‍ഷിപ്പിനും അവസരം ലഭിക്കും. വകുപ്പില്‍ ഇതുവരെ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദേശ സര്‍വകലാശാലകളിലോ ഊര്‍ജ്ജ വ്യവസായ മേഖലകളിലോ ഗവേഷണ ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്.   ഗവേഷണത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക്  ഒരു വര്‍ഷത്തെ വിദേശ ഇന്‍റേണ്‍ഷിപ്പിനു ശേഷം അതേ സ്ഥാപനങ്ങളില്‍ പി.എച്.ഡിക്കും അവസരം ലഭിക്കും.

പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.  മെയ് 20 വരെ cat.mgu.ac.in  വഴി അപേക്ഷ നല്‍കാം. ഫോണ്‍-7736997254, 9446882962, 9447869545 വിശദവിവരങ്ങള്‍  sem.mgu.ac.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും.

എംജി സര്‍വകലാശാലയില്‍ എല്‍.എല്‍.എം, ബിഎ എല്‍എല്‍ബി: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ എല്‍.എല്‍.എം(ഐപിആര്‍ ആന്‍റ് സൈബര്‍ ലോ), പഞ്ചവത്സര ബിബിഎ എല്‍എല്‍ബി(ഓണേഴ്സ്) പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. cat.mgu.ac.in  വഴി അപേക്ഷ സമര്‍പ്പിക്കാം.  വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. ഫോണ്‍-0481 2310165 ഇമെയില്‍- silt@mgu.ac.in

ബയോ സയന്‍സില്‍ എംഎസ്സി: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി, ബയോ ടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് എന്നിവയില്‍ എംഎസ്സി കോഴ്സുകളുണ്ട്. ബയോസയന്‍സ് മേഖലയില്‍ നൂതന ഗവേഷണങ്ങള്‍ക്ക് അവസരമൊരുക്കുന്ന പഠന വകുപ്പ്, ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് പിന്തുണയും നല്‍കുന്നു. ടിഷ്യുകള്‍ച്ചര്‍, അനിമല്‍ സെല്‍ കള്‍ച്ചര്‍, മൈക്രോബിയല്‍ കള്‍ച്ചര്‍, ആനിമല്‍ മെയിന്‍റനന്‍സ് സൗകര്യങ്ങളും വിപുലമായ ലൈബ്രറിയും ബയോ ഇന്‍ഫര്‍മാറ്റിക്സ് ലാബുമുണ്ട്. cat.mgu.ac.in  വഴി മെയ് 20 വരെ അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍-0481 2733373, 9447505690

പരീക്ഷാ ഫലം: ഒന്നാം  സെമസ്റ്റര്‍ എംഎസ്സി ബോട്ടണി, എംഎസ്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, എംഎസ്സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.  

മൂന്നാം വര്‍ഷ ബാച്ച്ലര്‍ ഓഫ് ഫാര്‍മസി (2016  അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ മൂന്നാം മെഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ നിശ്ചിത ഫീസ് അടച്ച്  പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

ഒന്നാം  സെമസ്റ്റര്‍ എംഎസ്സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം  സെമസ്റ്റര്‍ എംഎ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, എംഎ ഇക്കണോമിക്സ് (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം  സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ഒന്നാം  സെമസ്റ്റര്‍ എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ് (പിജിസിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മെയ് 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി: നാലാം സെമസ്റ്റര്‍ എംബിഎ, ബിവോക്ക് (2023 അഡ്മിഷന്‍ റഗുലര്‍,  2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 12 മുതല്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിവോക്ക് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ ജൂണ്‍ മൂന്നു മുതല്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം: രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം (സിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) രണ്ടാം സെമസ്റ്റര്‍ എംഎല്‍ഐഎസ്സി (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) രണ്ടാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ക്ക് മെയ് 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മെയ് 26  വരെയും സൂപ്പര്‍ ഫൈനോടുകൂടി മെയ് 27 വരെയും അപേക്ഷ സ്വീകരിക്കും.

കാലിക്കറ്റ് സർവകലാശാല

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനം: മണ്ണാർക്കാട് എം.ഇ.എസ്. കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ പുതുതായി ആരംഭിച്ച ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസില്ല. സർവകലാശാലാ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610.

രസതന്ത്ര പഠന വകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം: കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക് പഠനവകുപ്പ് കോൺഫറൻസ് ഹാളിലാണ് അഭിമുഖം.

പരീക്ഷാഫലം: ഒന്നാം സെമസ്റ്റർ ( CCSS - 2021, 2023 പ്രവേശനം ) എം.എ. മ്യൂസിക് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷ: മൂന്നാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്‌സ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 15-ന് തുടങ്ങും. കേന്ദ്രം : സി.സി.എസ്.ഐ.ടി. കൊടുങ്ങല്ലൂർ തൃശ്ശൂർ. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാഫലം: ഒന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ  ഒന്നാം സെമസ്റ്റർ ബിരുദ (2024  അഡ്മിഷൻ ) പരീക്ഷാ രജിസ്ട്രേഷൻ: പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (FYUGP പാറ്റേൺ ) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷൻ പരീക്ഷയ്ക്ക്  മുന്നോടിയായുള്ള സ്റ്റുഡന്റ് രജിസ്‌ട്രേഷനും   കോഴ്സ് സെലെക്ഷനും മെയ്  15 വരെ ചെയ്യാവുന്നതാണ് . തുടർന്ന് 19.05.2025 മുതൽ 22.05.2025 വരെ  പിഴയില്ലാതെയും 23.05.2025 വരെ പിഴയോട് കൂടിയും പരീക്ഷാ രജിസ്‌ട്രേഷനും ചെയ്യേണ്ടതാണ് . പരീക്ഷകൾ 11.06.2025 ന് ആരംഭിക്കും. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല  വെബ്‌സൈറ്റിൽ  ലഭ്യമാണ്.

Read More

Calicut University Mg University Kannur University Kerala University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: