/indian-express-malayalam/media/media_files/uploads/2019/11/university-announcement-6.jpg)
Kerala MG Kannur University Announcements 04 November 2024
University Announcements 04 November 2024: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University announcements: കേരള സർവകലാശാല അറിയിപ്പുകൾ
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2024 മെയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2024 നവംബര്‍ 5, 6, 7 തീയതികളില്‍ റീവാല്യുവേഷന്‍ EJ X വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്.
MG University announcements: എംജി സർവകലാശാല അറിയിപ്പുകൾ
വൈവ വോസി
ആറാം സെമസ്റ്റര്‍ ത്രിവല്‍സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 ) പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ നവംബര്‍ 12, 13 തീയതികളില്‍ നടക്കും. ടൈ ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം വര്‍ഷ എംഎസ്സി മെഡിക്കല്‍ അനാട്ടമി (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ രണ്ട് മുതല്‍ നടക്കും. നവംബര്‍ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 14 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 15 വരെയും അപേക്ഷ സ്വീകരിക്കും.
സ്‌പോട്ട് അഡ്മിഷന്‍
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നനോസയന്‍സ് ആന്റ് നനോടെക്‌നോളജിയും കണ്ണൂര്‍ സര്‍വകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി) പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറു സീറ്റുകള്‍ ഒഴിവുണ്ട്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലുമായി നവംബര്‍ എട്ടിനു രാവിലെ 11.30ന് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. ഫോണ്‍-9447709276, 8281915276, 9995108534.
Calicut University announcements: കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
പാർട്ട് ടൈം ബി.ടെക്.ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ( 2009 സ്‌കീം - 2014 പ്രവേശനം ) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ആൽഫാ - ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓൺലൈനായും ന്യൂമറിക് രജിസ്റ്റർ നമ്പറുള്ളവർ ഓഫ്‌ലൈനായും അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീടറിയിക്കും.
പരീക്ഷ പുനഃക്രമീകരിച്ചു
നവംബർ 13-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ, വിദൂര വിഭാഗം വിദ്യാർഥി കൾക്കുള്ള നാലാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., ബി.സി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 29-ലേക്ക് പുനഃക്രമീകരിച്ചു. സമയം : രണ്ടുമണി. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഇന്റേണൽ പരീക്ഷ
നാലാം സെമസ്റ്റർ ( 2019 സ്‌കീം - 2020 പ്രവേശനം മുതൽ ) എം.ആർക്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി ഇന്റേണൽ പരീക്ഷകൾ നവംബർ 19 - ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ ( CCSS - UG - 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.സി.എ., ബി.എ. അഫ്സൽ - ഉൽ - ഉലമ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2012, 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ മൂന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ( ഹിയറിങ് ഇംപയർമെൻ്റ് & ഇന്റലക്ച്വൽ ഡിസെബിലിറ്റി ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ബി.കോം. എൽ.എൽ.ബി. ഒക്ടോബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (CCSS) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ( CBCSS - PG ) എം.എസ് സി. സൈക്കോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ( 2019 സ്‌കീം ) ബി.ടെക്. ഏപ്രിൽ 2024, നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University announcements: കണ്ണൂർ സർവകലാശാല അറിയിപ്പുകൾ
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാമ്പസിലെ ബി.എഡ്. സെന്ററിൽ കോമേഴ്സ് ബി.എഡ്. പ്രോഗ്രാമിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് പ്രവേശനത്തിനായി നവംബർ ആറിന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എം.കോം. ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കുക.ഫോൺ: 9947988890.
ഇലക്ട്രീഷ്യൻ നിയമനം
കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 700 രൂപ ദിവസ വേതനത്തിൽ ഇലക്ട്രീഷ്യൻ തസ്തിയിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറുമായി നവംബർ 6ന് രാവിലെ 11 മണിക്ക് ക്യാമ്പസ് ഡയറക്ടർ മുമ്പാകെ ഹാജരാക്കേണ്ടതാണ്. ഫോൺ 8606050283.
പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു
നവംബർ 6ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ. എൽ. ബി. (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകൾ നവംബർ 12ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
നവംബർ 6ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാ വിജ്ഞാപനം
നവംബർ 27ന് ആരംഭിക്കുന്ന, പ്രൈവറ്റ് രെജിസ്ട്രേഷൻ - ഒന്നാം സെമസ്റ്റർ എം കോം (2023 അഡ്മിഷൻ -റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് നവംബർ 06 മുതൽ 12 വരെ പിഴയില്ലാതെയും നവംബർ 13 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.