/indian-express-malayalam/media/media_files/Gtqc9Mkovk3wTqRz8kAm.jpg)
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുളള ബിരുദമാണ് യോഗ്യത
കൊച്ചി: ഐഐഎം സമ്പല്‍പൂര്‍ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചുമായി സഹകരിച്ച് ഫിന്‍ടെക് മാനേജ്മെന്റില്‍ നടത്തുന്ന എംബിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി നടത്തുന്ന ഈ കോഴ്സിന് മെയ് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഏതെങ്കിലും ഒരു ഐഐഎമ്മില്‍ ഇതാദ്യമായാണ് ഫിന്‍ടെകില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള എംബിഎ ആരംഭിക്കുന്നത്. പാരിസിലെ സോര്‍ബോണ്‍ ബിസിനസ് സ്ക്കൂളില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ എംബിഎ നേടാനാവും വിധത്തിലുള്ള ഇരട്ട ബിരുദ പദ്ധതിക്കും പ്രവേശനം ലഭ്യമാണ്.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുളള ബിരുദമാണ് യോഗ്യത. യോഗ്യത നേടിയതിനു ശേഷം കുറഞ്ഞത് രണ്ടു വര്‍ഷത്തെയെങ്കിലും സംരംഭകത്വ, പ്രൊഫഷണല്‍ അനുഭവ സമ്പത്ത് ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ +91 7894368456; +91 8655647391 എന്നീ നമ്പറുകളില്‍ ലഭിക്കും.
Read More
- NEET UG 2024: നീറ്റ് യു.ജി പരീക്ഷ മെയ് 5 ന്: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യണം
- കെ-ടെറ്റ് പരീക്ഷ: ഓൺലൈൻ അപേക്ഷ 26 വരെ സമർപ്പിക്കാം
- സെറ്റ് പരീക്ഷയ്ക്കുള്ള സമയപരിധി നീട്ടി, അപേക്ഷ ഏപ്രിൽ 25 വരെ നൽകാം
- ഐഐഐസി ടെക്നിഷ്യൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us