scorecardresearch

ഐഐഐസി ടെക്‌നിഷ്യൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള  സർട്ടിഫിക്കറ്റ് ലഭിക്കും

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള  സർട്ടിഫിക്കറ്റ് ലഭിക്കും

author-image
Education Desk
New Update
application, ie malayalam

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  25 ഏപ്രിൽ

കൊല്ലം: സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ 2024 മെയ് 2 നു ആരംഭിക്കുന്ന ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

Advertisment

പ്ലസ്ടു യോഗ്യതയുള്ളവർക്ക് മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബർ ജനറൽ ലെവൽ 4,  പ്ലസ് വൺ  യോഗ്യതയുള്ളവർക്ക് എഴുപതു ദിവസം ദൈർഘ്യമുള്ള എക്സ്കവേറ്റർ  ഓപ്പറേറ്റർ ലെവൽ 4,  പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്  അറുപത്തി ഏഴു ദിവസം ദൈർഘ്യമുള്ള കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4, അറുപത്തി അഞ്ചു ദിവസം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3  എന്നീ പരിശീലനങ്ങളിലേക്ക്  അപേക്ഷിക്കാം. 

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ അംഗീകാരമുള്ള  സർട്ടിഫിക്കറ്റ് ലഭിക്കും. അപേഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫീസ് അഞ്ഞൂറ് രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  25 ഏപ്രിൽ 2024. വെബ്സൈറ്റ് - www.iiic.ac.in. വിശദ വിവരങ്ങൾക്ക്  8078980000 നമ്പറിൽ വിളിക്കുക.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: