/indian-express-malayalam/media/media_files/zh6fygVQQQLBsMGVEBkM.jpg)
തണുത്തതും ഇപ്പോൾ നനഞ്ഞതുമായ ഈ ദ്വീപിലേക്ക് പുതുതായി വരുന്നവർക്ക് സഹായകമായ ചില കാര്യങ്ങൾ പറയാം.
വില കുറഞ്ഞ ഒരു സൂപ്പർമാർക്കറ്റ് കണ്ടെത്തുക. ലിഡിലും ആൽഡിയും നല്ലതാണ്. സമീപത്ത് ഒരു ടെസ്കോയോ മറ്റ് പ്രധാന സൂപ്പർമാർക്കറ്റോ ഉണ്ടെങ്കിൽ, ഓഫറുകൾ ആക്സസ് ചെയ്യാൻ ഒരു ക്ലബ് അംഗത്വം (സൗജന്യമായി) ഉണ്ടോയെന്ന് പരിശോധിക്കുക. ഉച്ച കഴിഞ്ഞ് അല്ലെങ്കിൽ വൈകുന്നേരത്തോടെ, പല സൂപ്പർമാർക്കറ്റുകളും ഭക്ഷണസാധനങ്ങൾ പാഴാക്കുന്നതിന് പകരം വില കുറച്ച് വിൽക്കും. ഷോപ്പിങ്ങിന് ഇത് നല്ല സമയമാണ്.
മിക്കവാറും എല്ലാ പാർക്കുകളും സൗജന്യവും വ്യായാമത്തിനും കൂട്ടുകെട്ടിനും അനുയോജ്യമാണ്. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ പതിവായി കണ്ടുമുട്ടുന്ന, നടത്തം അല്ലെങ്കിൽ ഓട്ടം നടത്തുന്ന ഗ്രൂപ്പുകൾ ഉണ്ട്. അവരെക്കുറിച്ച് അന്വേഷിക്കാൻ കഴിയും.
ശൈത്യകാലത്തും വേനൽക്കാലത്തും വിറ്റാമിൻ ഡി കഴിക്കുക. സൂപ്പർമാർക്കറ്റിൽ നിന്നോ സൂപ്പർ ഡ്രഗ്ഗിൽ നിന്നോ സേവേഴ്സിൽ നിന്നോ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഞങ്ങളെപ്പോലുള്ള നിരവധി സ്വദേശികൾ എന്തായാലും ഇത് ഉപയോഗിക്കുന്നുണ്ട് എങ്കിലും നിങ്ങൾ ആദ്യം വൈദ്യോപദേശം തേടുന്നത് നന്നായിരിക്കും.
വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ മുതലായവ വാങ്ങാൻ ചാരിറ്റി ഷോപ്പുകൾ (ഉദാ. ഓക്സ്ഫാം, റെഡ് ക്രോസ്) തെരെഞ്ഞെടുക്കുയാണ് നല്ലത്. സന്നദ്ധസേവനം ചെയ്യാൻ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, അതൊരു വളരെ നല്ല കാര്യമാണ്. ഇത്തരം സംഘടനകൾ വഴി നിങ്ങൾക്ക് അവിടത്തെ ജീവിതത്തിനുള്ള പിന്തുണയും, സുഹൃത്തുക്കളും, തദ്ദേശീയമായാ കാര്യങ്ങളെക്കുറിച്ചു നല്ലൊരു ധാരണയും കിട്ടും. വ്യത്യസ്ത ആളുകളുമായി നിങ്ങൾക്കിടപഴകാൻ സാധിക്കും. ബ്രിട്ടീഷുകാർ സാമൂഹിക മര്യാദകൾ നന്നായി പാലിക്കുന്നതിന്റെ ഭാഗമായി 'ദയവായി', 'നന്ദി', 'ക്ഷമിക്കണം' തുടങ്ങിയ വാക്കുകൾ ധാരാളം ഉപയോഗിക്കുന്നവരാണ്.
നിങ്ങൾക്ക് ഒരു മതവുമായി ബന്ധമുണ്ടെങ്കിൽ, അവിടെയും സുഹൃത്തുക്കളെ ഉണ്ടാക്കാനും നിങ്ങളുടെ വേവ്ലെങ്ത്തിലുള്ള ആളുകളെ കണ്ടുമുട്ടാനും കഴിയും.
/indian-express-malayalam/media/media_files/zwSRzCuF1JRksPyelVIa.jpg)
Read Here
- കോട്ടും കൂട്ടും കീശയിൽ കാശും: ഇംഗ്ലണ്ടിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- പഠന വിസയ്ക്കായുള്ള അപേക്ഷകളിൽ നിലപാട് കടുപ്പിക്കാൻ ഓസ്ട്രേലിയൻ സർക്കാർ
- യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ താമസസൗകര്യത്തിനായി ബുദ്ധിമുട്ടുന്നത് കാരണമെന്ത്?
- വിദേശ പഠനം: കാനഡയിലെ വിദ്യാർത്ഥി വിസയിലെ സമീപകാല മാറ്റങ്ങൾ ഇവയാണ്
- കാനഡ വിളിക്കുന്നു, വിദ്യാര്ത്ഥികളേ ഇതിലേ ഇതിലേ
എന്തെങ്കിലും തരത്തിലുള്ള വംശീയതയുടെ അനുഭവം ഉണ്ടായാൽ, അതിനോട് മൗനം പാലിക്കരുത്. വംശീയ പരാമർശങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണ്. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് സുഹൃത്തുക്കളിൽ നിന്നോ പൊലീസിൽ നിന്നോ ഉപദേശം തേടുക. ഞാൻ എന്റെ സ്വന്തം മകളോട്, കുറ്റവാളി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ അയാളോട് ആവശ്യപ്പെടാൻ ഉപദേശിച്ചു, ഇത് സാധാരണയായി നാണക്കേടും ആശയക്കുഴപ്പവും ഉണ്ടാക്കുകയും അഭിപ്രായത്തിന്റെ ഗൗരവം മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
ലൈബ്രറികൾ അത്ഭുതകരമായ സ്ഥലമാണ്. ഉദാഹരണത്തിന്, ഞങ്ങളുടെ പ്രധാന ബ്രൈറ്റൺ ലൈബ്രറി, ഗ്രൂപ്പുകൾക്കു ഒത്തുകൂടാൻ, ആളുകൾക്ക് പരസ്പരം കാണാൻ, കുട്ടികൾക്കു പാടാൻ, പത്രങ്ങൾ വായിക്കാൻ, ഓരോ ബുധനാഴ്ചയും കണ്ടുമുട്ടുന്ന ഒരു അന്താരാഷ്ട്ര വനിതാ ശൃംഖല പോലെയുള്ള മറ്റ് കാര്യങ്ങളിൽ ഇരിക്കാൻ ഒരു കഫേ ഉപയോഗിക്കുന്നു.
ബ്രൈറ്റണിൽ ഞങ്ങൾക്ക് 'നെക്സ്റ്റ് ഡോർ' എന്നൊരു വെബ്സൈറ്റ് ഉണ്ടെന്ന് പറയാൻ ഞാൻ മറന്നു, അവിടെ ആളുകൾ അവരുടെ ആവശ്യങ്ങളും ചിലപ്പോൾ വീട്ടിലെ പരിചരണമോ പൂന്തോട്ടമോ പോലുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരായ ആളുകളിൽ നിന്ന് ലഭിച്ച സേവനങ്ങളെപറ്റിയുള്ള അഭിപ്രായങ്ങളും പോസ്റ്റു ചെയ്യുന്നു. മറ്റ് നഗരങ്ങളിലും സമാനമായ എന്തെങ്കിലും ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us