scorecardresearch

'കാനഡയ്ക്ക് പകരം' ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 10 രാജ്യങ്ങൾ

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മകച്ച ഉന്നത വിദ്യാഭ്യാസവും തൊഴിലവസരവും വാഗ്ദാനം ചെയ്യുന്ന 10 രാജ്യങ്ങൾ ഇതാ

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മകച്ച ഉന്നത വിദ്യാഭ്യാസവും തൊഴിലവസരവും വാഗ്ദാനം ചെയ്യുന്ന 10 രാജ്യങ്ങൾ ഇതാ

author-image
Education Desk
New Update
International Students, US, India

Top 10 Countries for Indian Students പ്രതീകാത്മക ചിത്രം

അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതിനുള്ള കാനഡയുടെ സമീപകാല നയ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾ പഠന ലക്ഷ്യസ്ഥാനങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഉയർന്ന തോതിൽ വിസ അപേക്ഷകൾ നിരസിക്കുന്ന ഈ മാറ്റം,  ആഗോള വിദ്യാർത്ഥികളോടുള്ള കാനഡയുടെ നയം വ്യക്തമാക്കുന്നു.​ എന്നാൽ ഇത് ലോകത്തിലെ പല രാജ്യങ്ങളിലെയും അവസരം പര്യവേഷണം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.

Advertisment

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പഠന ചിലവ്, അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള സ്വാഗത നയങ്ങൾ എന്നിവ കണക്കിലെടുത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനത്തിനായി തിരഞ്ഞെടുക്കാവുന്ന പ്രധാന രാജ്യങ്ങൾ ഇതാ:

ജർമ്മനി
ആകർഷണീയമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗവേഷണ കേന്ദ്രീകരണത്തിനും പേരുകേട്ട ജർമ്മനി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു പ്രധാന രാജ്യമാണ്. ഏറ്റവും ശ്രദ്ധേയമായി, ജർമ്മനിയിലെ പൊതു സർവ്വകലാശാലകൾ വിദ്യാർത്ഥികളുടെ രാജ്യം പരിഗണിക്കാതെ ട്യൂഷൻ ഫീസ് രഹിത ബിരുദ കേഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. താമസം, ഭക്ഷണം, ഗതാഗതം, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ ബെർലിൻ, മ്യൂണിക്ക് പോലുള്ള നഗരങ്ങളിലെ ജീവിതച്ചെലവ് പ്രതിമാസം €850 മുതൽ €1,200 വരെയാണ്.

അയർലൻഡ്
ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രമായ അയർലൻഡ് ആഗോളതലത്തിൽ മികച്ച സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക മേഖലകളിൽ പ്രശസ്തമായ അയർലൻഡ്, കാനഡ അപേക്ഷിച്ച് അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കും പഠനത്തിനു ശേഷം ജോലി തേടുന്നവർക്കും കൂടുതൽ സാമ്പത്തിക, ജീവിത, വിദ്യാഭ്യാസ ചെലവുകളിൽ ശക്തമായ പിന്തുണ നൽകുന്നു.

Advertisment

ന്യൂസിലാൻഡ്
ഉയർന്ന വിദ്യാഭ്യാസ നിലവാരവും ജീവിതരീതിയും വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ന്യൂസിലാൻഡ്. ബിരുദ കോഴ്‌സുകൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രതിവർഷം NZ$22,000-നും NZ$32,000-നും ഇടയിലാണ് ചിലവ് വരുന്നത്. ബിരുദാനന്തര ബിരുദ കോഴ്സുകൾ പ്രതിവർഷം NZ$26,000 മുതൽ NZ$37,000 വരെയാണ് ചിലവായി കരുതുന്നത്. കൂടാതെ ജീവിതച്ചെലവ് ഏകദേശം NZ$20,000 ആണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ കൊറിയ
'ദക്ഷിണ കൊറിയ 300K പ്രോജക്റ്റ്' എന്ന പദ്ധതിക്ക് കീഴിലായി, ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രാലയം 2027-ഓടെ 300,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെയാണ് സ്വാഗതം ചെയ്യുന്നത്. പദ്ധതിയിലൂടെ ഭാഷാ പ്രശ്നങ്ങൾ പരിഹരിക്കാനും താമസ സൗകര്യങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.

ഹംഗറി
താങ്ങാനാവുന്ന ട്യൂഷൻ ഫീസ് (പ്രതിവർഷം € 1,200 മുതൽ € 5,000 വരെ), ന്യായമായ ജീവിതച്ചെലവ് എന്നിവയിൽ വേറിട്ട്നിൽക്കുന്ന രാജ്യമാണ് ഹംഗറി. രാജ്യത്തെ പ്രശസ്തമായ സർവകലാശാലകളിൽ വ്യത്യസ്തമായ കേഴ്സുകളും സ്റ്റേബാക്ക് അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഇറ്റലി
വ്യത്യസ്ത സംസ്കാരവും മികച്ച ജീവിത രീതിയും സമന്വയിപ്പിക്കുന്ന രാജ്യമാണ് ഇറ്റലി. വിവിധ കോളേജുകളിലെ വാർഷിക ട്യൂഷൻ ഫീസ് € 900 മുതൽ € 4,000 വരെയാണ് ഈടാക്കുന്നത്. പ്രതിമാസ വാടകയിനത്തിൽ € 200 നും € 300 നും ഇടയിൽ താമസ ചിലവം കണക്കാക്കുന്നു.

മാൾട്ട
വിദ്യാഭ്യാസപരമായും തൊഴിൽപരമായും ധാരാളം ഇന്ത്യക്കാർ ചേക്കേറുന്ന രാജ്യമാണ് മാൾട്ട. മെഡിറ്ററേനിയൻ സംസ്കാരത്തിൻ്റെയും വിദ്യാഭ്യാസ മികവിൻ്റെയും സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്ത്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രതിമാസ വാടക ഏകദേശം € 700 ഉം വാർഷിക ട്യൂഷൻ ഫീസ് € 5,000- € 7,500 നും ഇടയിൽ പ്രതീക്ഷിക്കാം.

സ്വീഡൻ
നൂതനവും ഗവേഷണ കേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിന് പേരുകേട്ട സ്വീഡനിലെ യൂറോപ്യൻ ഇതര വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് പ്രതിവർഷം € 7,500 മുതൽ € 25,000 വരെയാണ്. എന്നാൽ കോഴ്സും യൂണിവേഴ്സിറ്റിയും അനുസരിച്ച് ഈ തുക വ്യത്യാസപ്പെടാം. ശരാശരി ജീവിതച്ചെലവ് പ്രതിമാസം € 950 ആണ്.

സ്പെയിൻ
മികച്ച സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്ന സ്പെയിൻ യൂറോപ്യൻ വിദ്യാർത്ഥികൾക്ക് പ്രതിവർഷം € 750 മുതൽ € 2,500 വരെയും, മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ നിന്ന് അല്പം കൂടുതൽ ഫീസും ഇടാക്കുന്നു. ജീവിത ചിലവ്, പ്രതിമാസം   € 900 മുതൽ € 1,100 വരെയാണ് പ്രതീക്ഷിക്കുന്നത്.

തായ്‌വാൻ
ആകർഷകമായ പഠനകേന്ദ്രമായി ഉയർന്നുവരുന്ന തായ്‌വാൻ ചിലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഫീസിനത്തിൽ പ്രതിവർഷം TWD 100,000 മുതൽ TWD 150,000 വരെയാണ് തായ്‌വാൻ ഈടാക്കുന്നത്. ജീവിത ചിലവായികണക്കാക്കുന്നത്,  പ്രതിമാസം TWD 15,000 മുതൽ TWD 20,000 വരെയാണ്.

ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം. പരിഷ്കരിച്ച നിയമങ്ങളിൽ ആശങ്കപ്പെടാതെ, ഭാവിയെ സുരക്ഷിതമാക്കുന്ന മികച്ച രാജ്യങ്ങൾ കണ്ടെത്തി ജീവിത ലക്ഷ്യങ്ങൾ കൈവരിക്കാം.

Read More:

Students Indian Students Canada International

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: