/indian-express-malayalam/media/media_files/RorUU6rFuqQBD4BkkWW4.jpg)
എക്സ്‌പ്രസ് ചിത്രം
പൊതുപരീക്ഷകളിലെ കോപ്പിയടി തടയുന്നതിനായി UPSC, SSC, NEET, JEE, CUET പരിക്ഷകൾക്കായുള്ള നിർദേശങ്ങൾ; സിബിഎസ്ഇ പത്താം ക്ലാസ്, 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് ചട്ടക്കൂടിലെ മാറ്റങ്ങൾ; നീറ്റ് പിജി അപേക്ഷാ ഫീസുകളിൽ വരുത്തിയ കുറവ്; ഇടക്കാല ബജറ്റിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗണ്യമായ വെട്ടിക്കുറവ് എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന വിദ്യാഭ്യാസ പരിഷ്കരണങ്ങൾ.
ഈ ആഴ്ച നിലവിൽ വന്ന, വിദ്യാഭ്യാസത്തിലെയും ഉന്നത സ്ഥാപനങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ഇതാ:
വിദ്യാഭ്യാസ ബജറ്റ് 2024
വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ ബജറ്റ് വിഹിതം 2023-24 വർഷം അനുവദിച്ച 1,12,899.47 കോടി രൂപയിൽ നിന്ന്, 6.8 ശതമാനം വർധിപ്പിച്ച്, 1,20,627.87 കോടി രൂപ ഈ വർഷം പ്രഖ്യാപിച്ചു. വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) വിഹിതം 2,500 കോടി രൂപ വകയിരുത്തി 50 ശതമാനത്തിലധികം വെട്ടിക്കുറച്ചു. അതേ സമയം കേന്ദ്ര സർവകലാശാലകളുടെ ഗ്രാൻ്റുകളിൽ 4,000 കോടി രൂപയിലധികം വർധനയുണ്ടായി. 15,928 കോടി രൂപ 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിച്ചിട്ടുണ്ട്.
ബോർഡ് പരീക്ഷകളിലെ സിബിഎസ്ഇ പദ്ധതികൾ
സെക്കൻഡറി (ക്ലാസ് 10), ഹയർ സെക്കൻഡറി (ക്ലാസ് 12) ക്ലാസുകൾക്കായുള്ള, സിബിഎസ്ഇ അക്കാദമിക് ചട്ടക്കൂടിൽ കാര്യമായ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടത്. 10-ാം ക്ലാസിൽ രണ്ട് ഭാഷകൾ പഠിക്കുന്നതിന് പകരമായി മൂന്ന് ഭഷകളായി പരിഷ്കരിച്ചതാണ് ഇതിൽ പ്രധാനം. കുറഞ്ഞത് രണ്ട് പ്രാദേശിക ഇന്ത്യൻ ഭാഷകളാളെങ്കിലും ഉൾപ്പെടുത്തണം. കൂടാതെ പത്താം ക്ലാസ് വിദ്യാർത്ഥികൾ, നിലവിലെ അഞ്ച് വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമായി 10 വിഷയങ്ങളിൽ വിജയിക്കേണ്ടതുണ്ട്.
12-ാം ക്ലാസ് വിദ്യാർത്ഥികൾ നിലവിൽ ഒരു ഭാഷാ വിഷയം പഠിക്കുന്ന രീതിക്ക് പകരമായി രണ്ട് ഭാഷകൾ പഠിക്കണമെന്നാണ് പുതിയ നിർദേശം. ഇതിൽ ഒരു ഭാഷയെങ്കിലും മാതൃഭാഷയായിരിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ഹൈസ്കൂൾ തലം വിജയിക്കുന്നതിനായി അഞ്ച് വിഷയങ്ങൾക്ക് പകരം ആറ് വിഷയങ്ങളും ഇനിമുതൽ പാസാകണം.
നീറ്റ് പിജി 2024 ഫീസ് (NEET PG)
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്), നീറ്റ് പിജി പരീക്ഷാ ഫീസുകൾ എല്ലാ ഉദ്യോഗാർത്ഥികൾക്കും 750 രൂപ കുറച്ചിട്ടുണ്ട്. ജനറൽ, ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് 3,500 രൂപയും, എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർ അപേക്ഷകർക്ക് 2,500 രൂപയുമാണ് പരിഷ്കരിച്ച പരീക്ഷാ ഫീസ്.
ചോദ്യപേപ്പർ ചോർച്ച തടയാൻ ബിൽ
പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് ബിൽ അവതരിപ്പിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. യുപിഎസ്‌സി, എസ്എസ്‌സി, റെയിൽവേ, നീറ്റ്, ജെഇഇ, സിയുഇറ്റി തുടങ്ങിയ പൊതു പരീക്ഷകളിലെ വ്യാപക തട്ടിപ്പ് നിയന്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നത്.
യുജിസി വിഷയങ്ങളിലെ എംഫിൽ കാലാവധി
2025-2026 അധ്യയന വർഷം വരെ ക്ലിനിക്കൽ സൈക്കോളജിയിലും സൈക്യാട്രിക് സോഷ്യൽ വർക്കിലും, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) എംഫിൽ പ്രോഗ്രാമുകളുടെ കാലാവധി നീട്ടി. എന്നാൽ, എല്ലാ സർവ്വകലാശാലകളിലും നൽകുന്ന നൂതന ഗവേഷണ കോഴ്‌സുകൾ ഇനി നിയമാനുസൃതമാകില്ലെന്ന കമ്മീഷൻ പ്രഖ്യാപനം അനുസരിച്ച്, 2023 ഡിസംബറിൽ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംഫിൽ പ്രോഗ്രാമുകൾ നൽകരുതെന്നും നിർദ്ദേശമുണ്ട്.
ഐഐടി മദ്രാസ് സ്പോർട്സ് ക്വാട്ട
ബിടെക് പ്രോഗ്രാമുകളിൽ സ്പോർട്സ് ക്വാട്ട വഴി പ്രവേശനം പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ഐഐടിയായി, ഐഐടി മദ്രാസ്. സ്പോർട്സ് ക്വാട്ട വഴിയുള്ള പ്രവേശന പ്രക്രിയയ്ക്ക് ഒരു വിദ്യാർത്ഥി ജെഇഇ അഡ്വാൻസ്ഡ് യോഗ്യത നേടേണ്ടതുണ്ടെങ്കിൽ, ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ടതില്ല.
ഐഐഎം അഹമ്മദാബാദ് അവതരിപ്പിച്ച പുതിയ ഓൺലൈൻ പ്രോഗ്രാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദ് (IIMA) പുതിയ രണ്ട് വർഷ ഓൺലൈൻ എംബിഎ പ്രോഗ്രാം പ്രഖ്യാപിച്ചു. ജോലിക്കാർക്കും സംരംഭകർക്കും, ഹൈബ്രിഡ് മോഡിലുള്ള ഓൺലൈൻ എംബിഎ പ്രോഗ്രാമുകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐഐഎംഎ അഡ്മിഷൻ ടെസ്റ്റ് (ഐഎടി), ക്യാറ്റ്, ജിമാറ്റ് അല്ലെങ്കിൽ ജിആർഇ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നേടിയ മാർക്കിൻ്റെയും വ്യക്തിഗത അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കും ഓൺലൈൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനം.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us