/indian-express-malayalam/media/media_files/F9sxQqDKrlvruWHY1BCB.jpg)
എക്സ്പ്രസ് ഫൊട്ടോ
ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അഖിലേന്ത്യാ സർവേ അനുസരിച്ച്, രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അനുപാതം -പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നോക്ക ജാതികൾ - കഴിഞ്ഞ അഞ്ച് വർഷമായി മുമ്പുള്ള ദേശീയ ശരാശരിയേക്കാൾ ഉയർന്നു എന്നതാണ്. 2017-18 നും 2021-22 നും ഇടയിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വളർച്ച 18.1 ശതമാനമാണ്.
എസ്‌സി വിഭാഗത്തിൽ ഇത് 25.43ശതമാനം ആണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും ഉയർന്ന വർദ്ധനവ് എസ്.ടി വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 41.6% വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. അതേ കാലയളവിൽ OBC വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശനം 27.3 % വർദ്ധിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2014-15 മുതൽ, 7.5 ലക്ഷം പട്ടികവർഗ്ഗ വിദ്യാർത്ഥിനികളുടെ എണ്ണമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ അധികമായി സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളേ അപേക്ഷിച്ച് പ്രവേശനത്തിൽ ഏകദേശം 80.1% വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
അഞ്ച് വർഷം മുമ്പ് ആകെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 3.66 കോടി ആയിരുന്നപ്പോൾ പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 52.8 ലക്ഷമായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇന്നത് 66.22 ലക്ഷമായി ഉയർന്നു. അതുപോലെ, 2017-18 ൽ 19.13 ലക്ഷം പട്ടികവർഗ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായിരുന്നെങ്കിൽ 2021-22 ൽ ഇത് 27.1 ലക്ഷമായാണ് വർദ്ധിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിൽ അഞ്ച് വർഷം മുമ്പ് 12.83 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് എൻറോൾ ചെയ്തിരുന്നതെങ്കിൽ നിലവിൽ അത് 16.33 ലക്ഷമായി ഉയർന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിലുടനീളമുള്ള പെൺകുട്ടികളുടെ പ്രവേശനത്തിലും അമ്പരപ്പിക്കുന്ന പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 2017-18 ൽ നിന്നും 2021-22 ലേക്ക് എത്തുമ്പോൾ 25.1 ലക്ഷത്തിൽ നിന്ന് വിദ്യാർത്ഥിനികളുടെ എണ്ണം 31.71 ലക്ഷമായി ഉയർന്നു. അഞ്ച് വർഷത്തിനുള്ളിൽ 26.6% വളർച്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണം 2017-18 ലെ 9.1 ലക്ഷത്തിൽ നിന്ന് 2021-22 ൽ 13.46 ലക്ഷമായി ഉയർന്നു, ഇത് 47.6% വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതുപോലെ, ഒബിസി വിഭാഗത്തിൽ, വിദ്യാർത്ഥികളുടെ എണ്ണം 61.44 ലക്ഷത്തിൽ നിന്ന് 27.2% വർദ്ധിച്ച് 78.19 ലക്ഷമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
മുസ്ലീം വിദ്യാർത്ഥികളുട എണ്ണത്തിൽ 14.7% വർദ്ധനവ്
പിന്നോക്ക വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീം സമുദായത്തിലെ വിദ്യാർത്ഥികളുടെ പ്രവേശന കണക്കിൽ വലിയ വർദ്ധനവില്ല. 2021–2022ൽ 21.1 ലക്ഷം മുസ്‌ലിം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. അഞ്ച് വർഷത്തെ കാലയളവിൽ ന്യൂനപക്ഷ എൻറോൾമെന്റ് 14.7% മാത്രമാണ് ഉയർന്നതെന്നും കണക്കുകൾ പറയുന്നു. 2017–18ലെ 18.4 ലക്ഷത്തിൽ നിന്ന് 2020–21ൽ 19.22 ലക്ഷമായി. 2021-22ൽ 10.4 ലക്ഷമാണ് മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനം. 2017-18ൽ ഇത് 8.98 ലക്ഷമായിരുന്നു.
ReadMore:
- ബിജെപിയുമായുള്ള സഖ്യത്തിലെ അടുത്ത നീക്കമെന്ത്? നിതീഷിന്റെ നിലപാട് ഇന്ന് വ്യക്തമായേക്കും
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.