scorecardresearch

ബിജെപിയുമായുള്ള സഖ്യത്തിലെ അടുത്ത നീക്കമെന്ത്? നിതീഷിന്റെ നിലപാട് ഇന്ന് വ്യക്തമായേക്കും

മഹാസഖ്യം പൊളിച്ച് ബിഹാറിലെ എൻഡിഎ സഖ്യത്തിന്റെ തലപ്പത്ത് നിതീഷ് മുഖ്യമന്ത്രിയായി മടങ്ങിയെത്തുമെന്നാണ് സൂചന

മഹാസഖ്യം പൊളിച്ച് ബിഹാറിലെ എൻഡിഎ സഖ്യത്തിന്റെ തലപ്പത്ത് നിതീഷ് മുഖ്യമന്ത്രിയായി മടങ്ങിയെത്തുമെന്നാണ് സൂചന

author-image
WebDesk
New Update
Nitish-bihar

എക്സ്പ്രസ് ഫൊട്ടോ

ബിജെപിയും കോൺഗ്രസുമായും എല്ലാം സഖ്യം ചെയ്ത് ചരിത്രവും ഒപ്പം തരാതരത്തിന് നിലപാട് മാറ്റാനുളള ചടുലതയും കൈമുതലായുള്ള നേതാവാണ് നിതീഷ് കുമാർ. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ബിഹാർ രാഷ്ട്രീയത്തെ നിതീഷ് തന്റെ കൈക്കുള്ളിൽ വെച്ച് അമ്മാനമാടുന്ന കാഴ്ച്ച ബിഹാറിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വ്യക്തമായതാണ്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷമുള്ള നിതീഷിന്റെ എൻഡിഎ സഖ്യസാധ്യത ചർച്ച ചെയ്യപ്പെടുമ്പോൾ അതിലെ വ്യക്തത ഇന്ന് കൈവന്നേക്കുമെന്നാണ് സൂചന.

Advertisment

ഇപ്പോൾ, ബി.ജെ.പി.യും ജെ.ഡി.(യു) സഖ്യം ഒരിക്കൽ കൂടി ബിഹാറിൽ കൈകോർക്കുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ  2020-ന് ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായ ക്രമീകരണം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ ലേകത്തിന്റെ വിലയിരുത്തൽ. മഹാഘട്ബന്ധന്റെ തായ് വേരറുത്ത് ബിഹാറിലെ എൻഡിഎ സഖ്യത്തിന്റെ തലപ്പത്ത് നിതീഷ് മുഖ്യമന്ത്രിയായി മടങ്ങിയെത്തുമെന്നാണ് സൂചന. ഒപ്പം ബിജെപിയിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടായേക്കും.

നിതീഷിന്റെ നിലപാട് സംബന്ധിച്ച് കൂടുതൽ വ്യക്തത ഇന്ന് ലഭ്യമാകും, ബിജെപിയും ജെഡിയുവും പാർട്ടി യോഗങ്ങൾ നടത്താനും തുടർന്ന് നിതീഷിനെ നേതാവായി തിരഞ്ഞെടുക്കാൻ എൻഡിഎ സഖ്യത്തിന്റെ യോഗം വിളിക്കാനും സാധ്യതയുണ്ട്. വാരാന്ത്യത്തിൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ അദ്ദേഹം പുതിയ അവകാശവാദം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നാൽ ജെഡിയുവിനെ പിളർത്താനും അവസാനിപ്പിക്കാനും ശ്രമിച്ചുവെന്ന് ഒരിക്കൽ ആരോപിച്ച ബിജെപിയുമായി സഹകരിക്കാൻ നിതീഷ് സമ്മതിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഈ സാഹചര്യത്തിലും ഉയരുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ മികച്ച വിജയത്തിന് ശേഷം രാമക്ഷേത്രത്തിന്റെ പൊളിറ്റിക്കൽ ഹൈപ്പിൽ നിൽക്കുന്ന ബിജെപി യോട് ചേർന്ന് നിൽക്കുന്നതാവും അധികാരത്തിലേക്ക് വീണ്ടുമെത്താനുള്ള മാർഗ്ഗം എന്ന ചിന്തയാകാം ചിലപ്പോൾ നിതീഷിന്റെ കൂടുമാറ്റത്തിന് പിന്നിലെന്ന് വിലയിരുത്തുന്നവരുണ്ട്.

Advertisment

എന്നാൽ കോൺഗ്രസ്, ആർജെഡി, ഇന്ത്യാ ബ്ളോക്ക് എന്നിവയുമായുള്ള നിലവിലെ രാഷ്ട്രീയ കൂട്ടുകെട്ടിൽ നിതീഷിന് അനുഭവപ്പെട്ടതായി പറയപ്പെടുന്ന അസ്വാസ്ഥ്യത്തിലായിരിക്കാം നിലവിലെ നയം മാറ്റമെന്നും പറയെപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ജെഡിയു എംപിമാരെങ്കിലും ബിജെപിയുമായി ബന്ധപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. താൻഇടപെട്ടില്ലെങ്കിൽ പാർട്ടി പിളർന്നേക്കുമെന്ന് നിതീഷ് മനസ്സിലാക്കുകയും പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പ് കണക്കിലെടുത്ത് എൻഡിഎയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തുവെന്നും ഇന്ത്യൻ സഖ്യത്തിലെ പാളിച്ചകളും കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും തീരുമാനത്തിന് കാരണമായതായും പറയപ്പെടുന്നു.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, സംസ്ഥാനത്ത് എൻ.ഡി.എ ഇത്തവണ 25-ൽ താഴെയാകുമെന്ന് സൂചിപ്പിക്കുന്ന ഒരു ആഭ്യന്തര സർവേ പുറത്തുവന്നിരുന്നു. ഇതാണ് മുൻ സഖ്യകക്ഷിയുമായി ആശയവിനിമയ ചാനലുകൾ വീണ്ടും തുറക്കാൻ അവരെ  പ്രേരിപ്പിച്ചതിന്റെ കാരണങ്ങളിലൊന്നെന്നാണ് വിലയിരുത്തൽ. 2019ൽ ജെഡിയു -ബിജെപിയുമായി ചേർന്നപ്പോൾ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ 39 എണ്ണവും എൻഡിഎ നേടിയിരുന്നു.

ReadMore:

Nitish Kumar Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: