/indian-express-malayalam/media/media_files/pDXgAGB3WAoCNxjeAG6y.jpg)
ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്താനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്
ന്യൂഡൽഹി: കഴിഞ്ഞ വർഷം പുറത്തിറക്കിയ പുതിയ ദേശീയ പാഠ്യപദ്ധതിക്ക് അനുസൃതമായി ഒൻപത് മുതൽ 12 വരെയുള്ള ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷകൾ സിബിഎസ്ഇ പരിഗണിക്കുന്നതായി ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചു. ഏതാനും സ്കൂളുകളിൽ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് എന്നീ വിഷയങ്ങളിലും 11, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്താനും ബോർഡ് നിർദേശിച്ചതായി വൃത്തങ്ങളിൽനിന്നും വിവരം ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് അവരുടെ നോട്ട്ബുക്കുകൾ, പാഠപുസ്തകങ്ങൾ, മറ്റു പഠന മെറ്റീരിയലുകൾ എന്നിവ റഫർ ചെയ്ത് ഉത്തരമെഴുതാൻ അനുവദിക്കുന്ന രീതിയാണ് ഓപ്പൺ ബുക്ക് പരീക്ഷ. അതിനർത്ഥം, പാഠപുസ്തകം തുറന്നുവച്ച് ഉത്തരം എഴുതുന്ന രീതിയല്ല. ഓപ്പൺ ബുക്ക് പരീക്ഷ എളുപ്പമുള്ളതല്ല, സാധാരണ പരീക്ഷയെക്കാൾ വെല്ലുവിളി നിറഞ്ഞതാണ്.
ഓപ്പൺ ബുക്ക് പരീക്ഷയിൽ ചോദ്യങ്ങൾ ഒരിക്കലും നേരിട്ടുള്ളവയായിരിക്കില്ല. ഒരു വിഷയത്തിൽ വിദ്യാർത്ഥിക്ക് എത്രമാത്രം അറിവുണ്ട്, എത്രത്തോളം ആ വിഷയം മനസിലാക്കിയിട്ടുണ്ട് എന്ന് കൃത്യമായി മനസിലാക്കാം. ഓപ്പൺ-ബുക്ക് ടെസ്റ്റ് ഒരു വിദ്യാർത്ഥിയുടെ ഓർമ്മയെയല്ല, മറിച്ച് ഒരു വിഷയത്തെക്കുറിച്ചുള്ള ധാരണയെയും ആശയങ്ങൾ വിശകലനം ചെയ്യാനോ പ്രയോഗിക്കാനോ ഉള്ള കഴിവിനെയും വിലയിരുത്തുന്നു.
ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്താനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 9 മുതൽ 12 വരെ ക്ലാസുകളിൽ എല്ലാ സ്‌കൂളുകളിലും ഈ രീതിയിലുള്ള മൂല്യനിർണയം സ്വീകരിക്കണമോയെന്ന് ബോർഡ് തീരുമാനിക്കുമെന്നും ഇന്ത്യൻ എക്‌സ്പ്രസ് മനസ്സിലാക്കി. ജൂൺ മാസത്തോടെ ട്രയൽ നടത്തേണ്ട വിധം തീരുമാനിക്കും. ഡൽഹി സർവകലാശാലയുമായി (DU) ഇതുസംബന്ധിച്ച് കൂടിയാലോചിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് 2020 ഓഗസ്റ്റിൽ എതിർപ്പ് അവഗണിച്ച് ഡൽഹി സർവകലാശാല ഓപ്പൺ ബുക്ക് ടെസ്റ്റുകൾ നടത്തിയിരുന്നു.
Read More
- ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നിർദേശിച്ച് സിബിഎസ്ഇ
- 4,27,105 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയെഴുതും; മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി
- വിദ്യാർത്ഥിനികൾക്ക് അനുവദിച്ചത് 5841.08 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്; കണക്ക് പുറത്തുവിട്ട് കേന്ദ്രം
- 'കാനഡയ്ക്ക് പകരം' ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 10 രാജ്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us