/indian-express-malayalam/media/media_files/4PD4ljuurpLtfuGOJG3r.jpg)
ഫയൽ ഫൊട്ടൊ
എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി യോഗം വിളിച്ചു ചേർത്തു. 14 ജില്ലകളിലെ കളക്ടർമാരുടെയും, ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും സാനിധ്യത്തിലാണ് യോഗം നടന്നത്.
എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണ്ണയം 70-ഉം, ഹയർ സെക്കണ്ടറി 77-ഉം, വൊക്കേഷണൽ ഹയർ സെക്കണ്ടറി 8-ഉം ക്യാമ്പുകളിലായി നടക്കും. മൂല്യനിർണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവർത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി.
എസ്എസ്എൽസി പരീക്ഷകളുടെ ഭാഗമായി രണ്ട് ദിവസമായി പൊലീസ് അകമ്പടിയോടെ ചോദ്യപേപ്പർ വിതരണം നടന്നു വരികയാണ്. കേരളത്തിലെ 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾക്ക് മാർച്ച് 25 വരെ പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് മുതലാണ് ആരംഭിക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ, മാർച്ച് 4ന് ആരംഭിച്ച് മാർച്ച് 25ന് അവസാനിക്കും. ഹയർ സെക്കണ്ടറി പരീക്ഷകർ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 1ന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും.
2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഹയർ സെക്കണ്ടറി പരീക്ഷകൾക്കായി, 2017 കേന്ദ്രങ്ങളിലായി 4,15,044 ഒന്നാം വർഷ വിദ്യാർത്ഥികളും, 4,44,097 രണ്ടാം വർഷ വിദ്യാർത്ഥികളും പരീക്ഷ എഴുതും. 389 പരീക്ഷാ കേന്ദ്രങ്ങളിലായി, 27,770 വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥികളും, 29,337 രണ്ടാം വർഷം വിദ്യാർത്ഥികളും പരീക്ഷയെഴുതും.
എസ്എസ്എൽസി പൊതുപരീക്ഷ ടൈംടേബിൾ ചുവടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.