/indian-express-malayalam/media/media_files/VmV3gmO5MUhiSPlzRDKZ.jpg)
ഔദ്യോഗിക എൻടിഎ ഷെഡ്യൂൾ അനുസരിച്ച്, മെയ് 5 ന് 13 ഭാഷകളിലായി എഴുത്തുപരീക്ഷ നടക്കും
NEET UG 2024: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 2024 ലെ അണ്ടർ ഗ്രാജുവേറ്റ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക എൻടിഎ വെബ്‌സൈറ്റായ exams.nta.ac.in/NEET/എന്നതിൽ അവരുടെ പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാനാകും . ഔദ്യോഗിക എൻടിഎ ഷെഡ്യൂൾ അനുസരിച്ച്, മെയ് 5 ന് 13 ഭാഷകളിലായി എഴുത്തുപരീക്ഷ നടക്കും.
നീറ്റ് യൂ.ജി സിറ്റി സ്ലിപ്പ് പരിശോധിക്കുന്നതിനുള്ള നടപടികൾ ഇവയാണ്
*exams.nta.ac.in/NEET/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
*ഹോം പേജിൽ ലഭ്യമായ സിറ്റി സ്ലിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
*ആവശ്യമായ ക്രെഡൻഷ്യലുകളിലെ കീ (അപേക്ഷ നമ്പറും ജനനത്തീയതിയും) ലോഗിൻ ചെയ്യുക
*തുടർന്ന് നിങ്ങളുടെ സ്‌ക്രീനിൽ സിറ്റി സ്ലിപ്പ് ലഭ്യമാകും
*സ്ലിപ്പ് ഡൗൺലോഡ് ചെയ്‌ത് ഭാവി റഫറൻസുകൾക്കായി സംരക്ഷിക്കുക
നീറ്റ് യൂ.ജി അഡ്മിറ്റ് കാർഡിലെ ഉദ്യോഗാർത്ഥിയുടെ വിശദാംശങ്ങളിലോ ഫോട്ടോയിലോ ഒപ്പുകളിലോ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ ഉടനടി നടപടി ആവശ്യമാണ്. ഉദ്യോഗാർത്ഥികൾ രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ എൻടിഎ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. എന്നാൽ, പിന്നീട് രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് എൻടിഎ ഉറപ്പുനൽകുന്നു.
ഇത്തവണ ഷെഡ്യൂൾ ചെയ്ത പരീക്ഷയിൽ 23 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ 10 ലക്ഷത്തിലധികം ആൺകുട്ടികളും, 13 ലക്ഷത്തിലധികം പെൺകുട്ടികളും 24 ഭിന്നലിംഗ വിഭാഗ വിദ്യാർത്ഥികളുമാണുള്ളത്. 2021-ൽ, നീറ്റ് യൂ.ജി സെപ്തംബർ 6-നാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കിയത്. തുടർന്ന് സെപ്തംബർ 12-ന് പരീക്ഷയും നടന്നു. 2022 ൽ സിറ്റി സ്ലിപ്പ് ജൂൺ 29-ന് പുറത്തിറങ്ങുകയും ജൂലൈ 17 ന് പരീക്ഷ നടക്കുകയും ചെയ്തു. അവസാന വർഷംസിറ്റി സ്ലിപ്പ് ഏപ്രിൽ 30 ന് പുറത്തിറങ്ങിയിരുന്നു. തുടർന്ന് മെയ് 7 നായിരുന്നു പരീക്ഷ നടന്നത്. ഇതിനെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ നേരത്തേയാണ് നടക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.